ന്യൂഡല്‍ഹി: ഒഴിവ് വരുന്ന രാജ്യസഭ (Rajya Sabha) സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളില്‍ നിന്നായി 57 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.യുപിയിൽ 11 സീറ്റുകളും. മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ ആറ് സീറ്റു വീതവുമാണ് ഒഴിവുളളത്.
കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി അല്‍ഫോണ്‍സ് കണ്ണന്താനം, പി. ചിദംബരം, എന്നിവർ അടക്കം കാലവധി പൂര്‍ത്തിയാകുന്ന ഒഴിവുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 10ന് വോട്ടെടുപ്പും വോട്ടെണ്ണലും നടക്കും
Sedition Law | രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യദ്രോഹ നിയമ (Sedition Act) പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി (Supreme court). രാജ്യദ്രോഹ നിയമം പുനഃപരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ഇന്ത്യൻ ശിക്ഷാനിയമം 124 എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളും മരവിപ്പിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. രാജ്യദ്രോഹ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തുള്ള രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
Also read-
Caste | ഉപജാതി വേറെയെന്ന കാരണത്താൽ ഭർത്താവിനെ ഉപേക്ഷിച്ച് യുവതി; 10000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
അതേസമയം രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കിനാകില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് സുപ്രീം കോടതി അംഗീകരിച്ചില്ല. നിലവിൽ എടുത്ത കേസുകൾ മരവിപ്പിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.