• HOME
  • »
  • NEWS
  • »
  • india
  • »
  • Electric Scooter | തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; ഷോറൂം പൂര്‍ണമായി കത്തി നശിച്ചു

Electric Scooter | തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; ഷോറൂം പൂര്‍ണമായി കത്തി നശിച്ചു

കഴിഞ്ഞ ആഴ്ച 3,215 യൂണിറ്റ് 'പ്രൈസ് പ്രോ' മോഡല്‍ സ്‌കൂട്ടറുകള്‍  കമ്പനി തിരികെ വിളിച്ചിരുന്നു.

  • Share this:
    ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഇലക്ട്രിക് സ്‌കൂട്ടര്‍ (Electric Scooter) പൊട്ടിത്തെറിച്ച് അപകടം. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ ആളപായമില്ല,നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചെങ്കിലും ഷോറൂം മുഴുവൻ കത്തിനശിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

    കഴിഞ്ഞ ആഴ്ച 3,215 യൂണിറ്റ് 'പ്രൈസ് പ്രോ' മോഡല്‍ സ്‌കൂട്ടറുകള്‍  കമ്പനി തിരികെ വിളിച്ചിരുന്നു. ബാറ്ററി പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനാണ് സ്‌കൂട്ടറുകള്‍ തിരികെ വിളിച്ചിത് എന്നതാണ് വിവരം. എന്നാല്‍ അപകടത്തെ കുറിച്ച് ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല.

    ചൂട് കാലം ആരംഭിച്ചതിന് ശേഷം  ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിക്കുന്ന ആറാമത്തെ സംഭവമാണ് ഇതെന്ന് പൊലീസ് പറഞ്ഞു.

    തമിഴ്‌നാട്ടില്‍ മറ്റൊരു ഷോറൂമില്‍ നടന്ന അപകടത്തില്‍ 13 വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു. പൊട്ടിത്തെറിച്ചവയുടെ ബാച്ചിലുള്ള എല്ലാ വാഹനങ്ങളും തിരികെ വിളിക്കാന്‍ കമ്പനികളോട് നീതി ആയോഗ് ആവശ്യപ്പെട്ടതായാണ് വിവരം.

    മംഗളൂരുവിലെ അഞ്ച് തൊഴിലാളികൾ മരിച്ചു; മത്സ്യസംഭരണ യൂണിറ്റിലെ മാലിന്യസംസ്കരണ ടാങ്കിൽ വീണ്

    മംഗളൂരുവിലെ തോക്കൂരില്‍ മത്സ്യസംഭരണ യൂണിറ്റിൽ അപകട൦. യൂണിറ്റിലെ മാലിന്യസംസ്‌കരണ ടാങ്കിലേക്ക് വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. ടാങ്കിലേക്ക് വീണ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇവർ മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട അഞ്ച് പേരും ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ്.

    ബജ്‌പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട തോക്കൂരിലെ ഉല്‍ക എല്‍എല്‍പി യൂണിറ്റില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. മാലിന്യ ടാങ്കിലേക്ക് വീണ തൊഴിലാളി ബോധരഹിതനാവുകയായിരുന്നു. ടാങ്കിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് ഏഴ് പേര്‍ കൂടി ടാങ്കിലകപ്പെടുകയായിരുന്നു. ബോധരഹിതരായ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.

    ചികിത്സയിലിരിക്കെയാണ് എല്ലാവരും മരണപ്പെട്ടത്. പരിക്കേറ്റവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ മരണത്തിന്റെ കാരണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവരുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായും തൊഴിലാളികളെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കി.

    നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന യൂണിറ്റില്‍ ആര്‍ക്കും സുരക്ഷാവസ്ത്രങ്ങളോ ഉപകരണങ്ങളോ നല്‍കിയിരുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് യൂണിറ്റ് അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടിയെ തുടര്‍ന്ന് യൂണിറ്റ് അടച്ചുപൂട്ടി.
    Published by:Jayashankar Av
    First published: