നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 50 അടി താഴ്ച്ചയുള്ള കിണറിൽ വീണ് കുട്ടിയാന; 14 മണിക്കൂറിന് ശേഷം പുറത്തേക്ക്; Watch Video

  50 അടി താഴ്ച്ചയുള്ള കിണറിൽ വീണ് കുട്ടിയാന; 14 മണിക്കൂറിന് ശേഷം പുറത്തേക്ക്; Watch Video

  ആനയുടെ കാലുകളിൽ കരുത്തുള്ള ബെൽറ്റും വടവും കെട്ടിയാണ് പുറത്തെടുത്തത്.

  Image: ANI

  Image: ANI

  • Share this:
   50 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണ ആനയെ 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. തമിഴ്നാട്ടിലെ പഞ്ചംപള്ളിക്ക് സമീപം യെലുഗുണ്ടൂരിലാണ് സംഭവം. വ്യാഴാഴ്ച്ചയാണ് ആന കിണറ്റിൽ വീണത്.

   വ്യാഴാഴ്ച്ച രാത്രിയാണ് കാടിന് സമീപമുള്ള തുറസ്സായ സ്ഥലത്തുള്ള കിണറ്റിലാണ് എട്ട് വയസ്സുള്ള ആന വീണത്. ആന വീണെന്നറിഞ്ഞ ഉടൻ തന്നെ ഗ്രാമവാസികൾ അധികൃതരെ വിവരം അറിയിച്ചു. കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല. വനം വകുപ്പിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

   ക്രെയിൻ ഉപയോഗിച്ച് വടംകെട്ടിയാണ് ആനയെ പുറത്തെടുത്തത്. ആനയുടെ കാലുകളിൽ കരുത്തുള്ള ബെൽറ്റും വടവും കെട്ടിയാണ് പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.


   ആനയെ സുരക്ഷിതമായി പുറത്തെത്തിച്ചപ്പോൾ കൈയ്യടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് ട്വിറ്ററിലും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ചിലർ പറയുന്നു. ക്ഷമയും സമയവും വേണ്ട ഉദ്യമം വിജയകരമായി പൂർത്തിയാക്കിയ അധികൃതരേയും അഭിനന്ദിക്കുന്നുണ്ട്.
   Published by:Naseeba TC
   First published:
   )}