ബാരിപഡ: 70 വയസുകാരിയെ ചവിട്ടിക്കൊന്ന കാട്ടാന സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വീണ്ടും മടങ്ങിയെത്തി മൃതദേഹം ചിതയില്‍ നിന്ന് വലിച്ചെറിഞ്ഞു. വ്യാഴാഴ്ച രാവിലെ റായ്പാല്‍ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് മായാ മുര്‍മുവിനെ് ദല്മയെയാണ് ആന ആക്രമിച്ചത്.
ആനയുടെ ചവിട്ടേറ്റ മായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ടോടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ ആന മടങ്ങിയെത്തുകയായിരുന്നു. ചിതയില്‍നിന്ന് മൃതദേഹം എടുത്തെറിഞ്ഞ കാട്ടാന വീണ്ടും ചവിട്ടി.
മൃതദേഹം ഉപേക്ഷിച്ച് ആന കാട്ടിലേക്കു മടങ്ങി. മണിക്കൂറുകള്‍ക്കു ശേഷമാണ് സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
Body Found |വിനോദയാത്രയ്ക്കായി ഗോവയില്‍ എത്തി കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
ഗോവ: കണ്ണൂരില്‍ നിന്നും വിനോദയാത്രക്കായി ഗോവയില്‍ എത്തി കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ സ്വദേശി നിര്‍മല്‍ ഷാജു (21) ആണ് മരിച്ചത്. ഗോവ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂര്‍ ശ്രീകണ്ഡാപുരം ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് നിര്‍മല്‍. ഇന്നലെ വൈകീട്ടോടെ തിരയില്‍ പെട്ട നിര്‍മലിന്റെ മൃതദേഹം നേവി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.