• HOME
  • »
  • NEWS
  • »
  • india
  • »
  • Republic Day 2022 | 19 വര്‍ഷത്തെ സേവനം; രാഷ്ട്രപതിയുടെ അംഗരക്ഷകന്‍ വിരാട് വിരമിച്ചു; മടക്കം നിരവധി നേട്ടങ്ങളോടെ

Republic Day 2022 | 19 വര്‍ഷത്തെ സേവനം; രാഷ്ട്രപതിയുടെ അംഗരക്ഷകന്‍ വിരാട് വിരമിച്ചു; മടക്കം നിരവധി നേട്ടങ്ങളോടെ

2003 മുതൽ രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന വിരാട്

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: പത്തൊമ്പത് വര്‍ഷം രാജ്യത്തിന് സേവനം ചെയ്ത് രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്ന വിരാട്(Virat) എന്ന കുതിര സര്‍വീസില്‍ നിന്നു വിരമിച്ചു. 73-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ തിരികെ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ച ശേഷമായിരുന്നു വിരാടിന്റെ വിരമിക്കല്‍ അധികൃതര്‍ പ്രഖ്യാപിച്ചത്.

    രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിരമിക്കലിന് മുന്‍പുള്ള റിപ്പബ്ലിക് ദിനാഘോഷം കൂടിയായിരുന്നു ഇന്ന് നടന്നത്. രാഷ്ട്രപതിയുടെ അംഗരക്ഷകരായുള്ള കുതിരപ്പടയില്‍ വിരാട് പ്രധാനിയായിരുന്നു. 2003ല്‍ ഹെംപൂരിലെ റിമൗണ്ട് ട്രെയിനിംഗ് സ്‌കൂളില്‍ നിന്നാണ് വിരാട് രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തില്‍ ചേര്‍ന്നത്.

    പരേഡ് അവസാനിച്ചതോടെ പ്രസിഡന്റ് റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ എത്തി വിരാടിനെ യാത്രയയപ്പ് നല്‍കിയത്. പതിമൂന്നോളം റിപ്പബ്ലിക് ദിന പരേഡുകളില്‍ ശ്രദ്ധാകേന്ദ്രമായിരുന്ന വിരാട്.

    Also Read-Republic Day 2022 | വ്യോമസേന ടാബ്ലോയില്‍ തിളങ്ങി ആദ്യ വനിതാ റാഫേല്‍ യുദ്ധവിമാന പൈലറ്റ് ശിവാംഗി സിംഗ് തിളങ്ങി

    സൈന്യം പ്രത്യേക ബഹുമതി നല്‍കി ആദരിച്ചു. കഴിവുകളുടെ സേവനത്തിന്റെയും പേരില്‍ രാജ്യത്തിന്റെ ആദരം ലഭിക്കുന്ന ആദ്യത്തെ കുതിരയാണ് വിരാട്. സേവനം കണക്കിലെടുത്ത് ജനുവരി 15-ന് വിരാടിന് സേന കമന്‍ഡേഷന്‍ നല്‍കി ആദരിച്ചിരുന്നു. സേനയുടെ കമന്‍ഡേഷന്‍ ലഭിക്കുന്ന ആദ്യത്തെ കുതിര കൂടിയാണ് വിരാട്.



    രാഷ്ട്രപതിയുടെ അംഗരക്ഷാ സേനയില്‍ ചാര്‍ജര്‍ എന്ന പേരിലായിരുന്നു വിരാട് അറിയപ്പെട്ടിരുന്നത്. പരേഡില്‍ ഏറ്റവും വിശ്വസ്തനായ കുതിരയായിട്ടായിരുന്നു വിരാടിനെ കണക്കാക്കിയിരുന്നത്.
    Published by:Jayesh Krishnan
    First published: