HOME » NEWS » India » EMERGENCY IN 1975 WAS ABSOLUTE MISTAKE SAYA RHAUL GANDHI

'ഒരു സംശയവുമില്ല; അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു': തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി

ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യങ്ങളെന്നും എന്നാൽ രാജ്യത്തിന്റെ ഭരണസംവിധാനം പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും പ്രത്യേകം കൂട്ടിച്ചേർത്തു.

News18 Malayalam | news18-malayalam
Updated: March 3, 2021, 8:20 AM IST
'ഒരു സംശയവുമില്ല; അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു': തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി
Rahul Gandhi
  • Share this:
ന്യൂഡൽഹി: 1975 ലെ അടിയന്തരാവസ്ഥ ഒരു തെറ്റായ തീരുമാനമായിരുന്നു എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമ്പത്തികവിദഗ്ധൻ കൗശിക് ബസുവുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് മുത്തശ്ശിയായ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നു കാലത്തെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നുവെന്ന് രാഹുൽ തുറന്നു സമ്മതിച്ചത്. തന്‍റെ മുത്തശ്ശിയും ഇത് തെറ്റാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

1977-77 കാലഘട്ടത്തിലായിരുന്നു രാജ്യത്ത് അടിയന്തരവാസ്ഥ. അന്ന് സംഭവിച്ചത് തെറ്റാണെന്ന് വ്യക്തമാക്കിയ രാഹുൽ, ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യങ്ങളെന്നും എന്നാൽ രാജ്യത്തിന്റെ ഭരണസംവിധാനം പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും പ്രത്യേകം കൂട്ടിച്ചേർത്തു.

Also Read-പൊലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് നിയമനം; പുതിയ തുടക്കം കുറിച്ച് ഛത്തീസ്ഗഡ് സർക്കാർ

'അത് ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നു. തീർച്ചയായും അത് ഒരു തെറ്റാണ്. എന്റെ മുത്തശ്ശിയും അത് പറഞ്ഞു. പക്ഷേ ഒരു ഘട്ടത്തിലും ഇന്ത്യയുടെ സ്ഥാപിത ചട്ടക്കൂടുകൾ പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. തുറന്നുപറഞ്ഞാൽ അതിനുള്ള കഴിവ് ഉണ്ടായിരുന്നില്ല. അങ്ങനെ ചെയ്യാൻ കോണ്‍ഗ്രസിന്‍റെ രൂപകൽപ്പന അനുവദിക്കുന്നില്ല' എന്നായിരുന്നു വാക്കുകൾ.



1975 മുതൽ 77 വരെ 21 മാസത്തോളം നീണ്ട അടിയന്തരാവസ്ഥകാലത്ത് രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും താൽക്കാലികമായി റദ്ദാക്കി. മാധ്യമങ്ങളെ കർശനമായി നിയന്ത്രിക്കുകയും നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ 'നിലവിലെ സാഹചര്യങ്ങളിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നു' അന്നത്തെ സാഹചര്യമെന്നും രാഹുൽ വിശദീകരിക്കുന്നു.



1975 നും 1977 നും ഇടയിൽ സംഭവിച്ചതും ഇന്ന് സംഭവിക്കുന്നതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്നാണ് രാഹുലിന്‍റെ വിശദീകരണം. എന്തെന്നാൽ  ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആർ‌എസ്‌എസ് (രാഷ്ട്ര സ്വയംസേവക സംഘം) സ്ഥാപനങ്ങളിൽ അവരുടെ ആളുകളെ നിറയ്ക്കുകയാണ്. തെരഞ്ഞെടുപ്പിൽ ഞങ്ങൾ ബിജെപിയെ പരാജയപ്പെടുത്തിയാലും സ്ഥാപനഘടനയിൽ അവരുടെ ജനങ്ങളെ ഒഴിവാക്കാൻ സാധിക്കില്ല

"സ്ഥാപനപരമായ സന്തുലിതാവസ്ഥ ഉള്ളതിനാലാണ് ആധുനിക ജനാധിപത്യ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. സ്ഥാപനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ആ സ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുകയാണ് ആർഎസ്എസ് എന്ന വലിയ സംഘടന. ജനാധിപത്യം നശിക്കുകയാണെന്ന് പറയുന്നില്ല,  കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയാണെന്ന് പറയാം' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.

അടിയന്താരവസ്ഥയുടെ പേരിൽ ഇന്നും രൂക്ഷമായ വിമർശനങ്ങളാണ് കോൺഗ്രസ് നേരിടേണ്ടി വരുന്നത്. അന്ന് ജയിലിലടയ്ക്കപ്പെട്ട നേതാക്കൾ ഉൾപ്പെട്ട ഭരണകക്ഷിയായ ബിജെപി അംഗങ്ങൾ ഈ വിഷയത്തിൽ കോൺഗ്രസിനെ നിരന്തരം ആക്രമിക്കാറുണ്ട്.



സ്വാതന്ത്ര്യത്തിനായി പോരാടുകയും ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വത്തിനായി നിലകൊള്ളുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യത്തിനായി വാദിക്കുന്നയാളാണ് താനെന്നും രാഹുൽ കൗശിക് ബസുവിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കി.  യുഎസിലെ കോർണൽ യൂണിവേഴ്സിറ്റി പ്രഫസറും ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമാണ് കൗശിക് ബസു.
Published by: Asha Sulfiker
First published: March 3, 2021, 8:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories