ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് സമീപം തിരക്കേറിയ ഹൈവേയിൽ ചെറുവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഗാസിയാബാദ് എക്സ്പ്രസ് വേയിൽ ഇന്ന് ഉച്ചയ്ക്ക് 1.45നായിരുന്നു സംഭവം. വിമാനം പറന്നിറങ്ങുന്നത് കണ്ട് ഇതുവഴി വന്ന വാഹനങ്ങളിലുള്ളവർ ശരിക്കുമൊന്ന് ഞെട്ടി.
ഗാസിയാബാദ് എക്സ്പ്രസ് വേയിൽ സദർപുർ ഗ്രാമത്തിന് സമീപത്തായിരുന്നു സംഭവം. ബറേലിയിലെ ഹിൻഡൻ എയർബേസിലേക്ക് പോയ എൻസിസി വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് എമർജൻസി ലാൻഡിങ് നടത്തിയത്. അത്യാഹിതമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
ഹരിയാനയെയും ഉത്തർപ്രദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേയിലാണ് വിമാനം ഇറങ്ങിയത്. 135 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേ 50 കിലോമീറ്റർ ദൂരം ഡൽഹിയിലൂടെയാണ് കടന്നുപോകുന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.