കൊൽക്കത്ത: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും കടന്നാക്രമിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തുടർച്ചയായ അക്രമങ്ങള്‍ക്കു പിന്നാലെ ബംഗാളിലെ പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് വിമർശനം. 'അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമല്ല. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും എടുത്ത തീരുമാനമാണിത്' -മമത ബാനർജി വിമർശിച്ചു.
'അമിത് ഷാ ഇന്നൊരു വാർത്താ സമ്മേളനം നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകളുടെ ഫലമാണോ ഇപ്പോഴത്തെ നടപടി. ബംഗാൾ ഭയന്നിട്ടില്ല. മോദിക്കെതിരെ ഞാൻ സംസാരിക്കുന്നതുകൊണ്ടാണ് ബംഗാളിനെ ലക്ഷ്യമിടുന്നത്. ബിജെപിക്കു കീഴിലാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം.
ഇതുവരെയുമില്ലാത്ത ഒരു തീരുമാനമാണിത്. ചൊവ്വാഴ്ചത്തെ അക്രമങ്ങൾക്കു കാരണം അമിത്ഷായാണ്. എന്തുകൊണ്ടു തെരഞ്ഞെടുപ്പ് കമ്മീഷൻ അമിത് ഷായ്ക്കു കാരണം കാണിക്കൽ നോട്ടിസ് നൽകുന്നില്ല?'- മമത ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പക്ഷപാതപരമാണ്. വ്യാഴാഴ്ച രണ്ടു റാലികൾ തീർക്കാനുള്ള സമയം മോദിക്ക് അനുവദിക്കുകയും തെരരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്തതായി മമതാ ബാനര്‍ജി ആരോപിച്ചു. തുടർച്ചയായ അക്രമങ്ങള്‍ക്കു പിന്നാലെ ബംഗാളിലെ പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു. 24 മണിക്കൂറാണു പ്രചാരണ സമയത്തിൽനിന്നു കമ്മീഷൻ വെട്ടിക്കുറച്ചത്. വ്യാഴാഴ്ച രാത്രി 10 മണിക്കുശേഷം ബംഗാളിൽ പരസ്യ പ്രചാരണം നടത്താനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Contest to loksabha, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election election 2019, Loksabha poll 2019, Mamata banarjee, Vivek Oberoi, West bengal, പശ്ചിമ ബംഗാൾ, മമത ബാനർജി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019