BREAKING: മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ രാം ജഠ് മലാനി അന്തരിച്ചു

96 വയസ് ആയിരുന്നു

news18
Updated: September 8, 2019, 10:52 AM IST
BREAKING: മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ രാം ജഠ് മലാനി അന്തരിച്ചു
96 വയസ് ആയിരുന്നു
  • News18
  • Last Updated: September 8, 2019, 10:52 AM IST
  • Share this:
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ രാം ജഠ് മലാനി അന്തരിച്ചു. 96 വയസ് ആയിരുന്നു. ഞായറാഴ്ച രാവിലെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 96 വയസ് തികയാൻ ആറു ദിവസം ബാക്കി നിൽക്കേയാണ് രാം ജഠ് മലാനിയുടെ മരണം.

2017 സെപ്തംബറിൽ ആയിരുന്നു രാം ജഠ് മലാനി വിരമിക്കൽ പ്രഖ്യാപിച്ചത്. നിരവധി ഉന്നത കേസുകളിൽ അദ്ദേഹം വാദം നടത്തിയിട്ടുണ്ട്. സ്റ്റോക്ക് ബ്രോക്കർ ഹർഷാദ് മേത്ത മുതൽ മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനു വേണ്ടി വരെ അദ്ദേഹം വാദം നടത്തിയിരുന്നു. 1996, 1999 വാജ് പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു.

ബി ജെ പിയിൽ ഏറെക്കാലം പ്രവർത്തിച്ച രാം ജഠ് മലാനി പിന്നീട് രാജിവെച്ചിരുന്നു. ഏഴു പതിറ്റാണ്ടുകാലം അഭിഭാഷകനായിരുന്നു രാം ജഠ് മലാനി നിലവിൽ രാജ്യസഭാംഗം കൂടിയാണ്.

ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷനായിരുന്നു. ഇന്ദിര, രാജീവ് വധക്കേസുകളിൽ പ്രതികളുടെ അഭിഭാഷകൻ ആയിരുന്നു രാം ജഠ് മലാനി. അഫ്സൽ ഗുരുവിന് വേണ്ടി വധശിക്ഷയ്ക്ക് എതിരെ വാദിച്ചു.
First published: September 8, 2019, 9:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading