അശോക, ശൗര്യ, ചിരായു, സിംബ, അഗമ്യ, ഗാര്‍ഗി - നമീബിയയില്‍ നിന്ന് കൊണ്ടുവന്ന് ചീറ്റകള്‍ക്ക് ജനങ്ങള്‍ നിര്‍ദേശിച്ച പേരുകളില്‍ ചിലതാണിത്. ഇത്തരത്തില്‍ നിരവധി പേരുകളാണ് ആളുകൾ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ മൂന്ന് ആണും അഞ്ച് പെണ്ണുമടങ്ങുന്ന ചീറ്റയുടെ സംഘത്തെ മധ്യപ്രദേശിലെ കുനോ ദേശീയോധ്യാനത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ടിബിലിസി, സാഷ, സവന്ന, സിയായ, ഫ്രെഡി, എല്‍ട്ടണ്‍, ഒബാന് എന്നിങ്ങനെയാണ് നമീബിയ ആസ്ഥാനമായുള്ള ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് ഇവക്ക് നല്കിയി പേര്. തന്റെ ജന്മദിനമായ സെപ്തംബര്‍ 17 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി ചീറ്റകളെ സമര്‍പ്പിച്ചത്. ഇതേ ദിവസം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഒരു പെണ് ചീറ്റയ്ക്ക് ആഷ എന്ന് പേരിട്ടിരുന്നു.
തുടര്‍ന്നാണ് ചീറ്റകള്‍ക്ക് പേര് നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെ സെപ്തംബര്‍ 25 നാണ് ചീറ്റകള്‍ക്ക് അനുയോജ്യമായ പേരുകള്‍ നിര്‍ദേശിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. MyGov-യിലൂടെയാണ് പേരുകള്‍ നിര്‍ദേശിക്കേണ്ടത്. ഇതുവരെ 1,900 പേരുകളാണ് ലഭിച്ചത്.
പാരമ്പര്യവുമായി ബന്ധപ്പെട്ട പേരുകളായിരിക്കണം നല്‍കേണ്ടത്. മാത്രമല്ല, പേര് ഇന്ത്യന്‍ സംസ്ക്കാരവുമായി ബന്ധപ്പെട്ടതായിരിക്കണം.മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് കുനോ ദേശീയോദ്യാനത്തില്‍ യാത്ര ചെയ്യാനും ചീറ്റകളെ കാണാനുള്ള അവസരവും ലഭിക്കും. ഒക്ടോബര്‍ 26 വരെ മത്സരത്തില്‍ പങ്കെടുക്കാമെന്നും പ്രധാനമന്ത്രി മന് കി ബാത്തിലൂടെ പറഞ്ഞിരുന്നു. പുതിയ അന്തരീക്ഷവുമായി ഇണങ്ങിയ ശേഷമാവും പൊതുജനങ്ങള്‍ക്ക് ചീറ്റകളെ കാണാന്‍ അവസരമൊരുങ്ങുക.
അശോക രാജാവ് മുതല്‍ മില്‍ഖ വരെ
70 വര്‍ഷത്തിന് ശേഷം രാജ്യത്തേക്ക് എത്തിയ ചീറ്റകളെ കാണാനുള്ള ആവേശത്തിലാണ് ജനങ്ങള്‍. അതേസമയം, മത്സരത്തിന്റെ ഭാഗമായി പണ്ട് രാജ്യം ഭരിച്ച രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും പേരുകള്‍ മുതല്‍ മഹാഭാരതം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകള്‍ വരെ ജനങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.
അശോക, ചന്ദ്രഗുപ്ത, പൃഥ്വിരാജ്, ലക്ഷ്മി (ബായ്) വിക്രമാദിത്യന് എന്നിങ്ങനെ നിര്‍ദേശിക്കപ്പെട്ട ചില പേരുകള്‍. എന്നാല്‍ ചീറ്റയുടെ വേഗത കണക്കിലെടുത്ത് മില്‍ഖ (ഇന്ത്യയുടെ ഫാസ്റ്റ് സ്പ്രിന്ററായ മില്‍ഖാ സിംഗ), റഫ്താര്‍, തൂഫാന്, തേജസ്, ശൗര്യ, ചേതക് (ഛത്രപതി ശിവജിയുടെ കുതിര), രുദ്ര, വിദ്യുത് എന്നിങ്ങനെയുള്ള പേരുകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ രാജ്യത്തെ പുണ്യനദികളുടെ പേരുകള്‍ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ചീറ്റയുടെ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചീറ്റക്ക് സിംബ, ബഗീര, ഇന്ദ്രാണി, അര്ജുന്, ലക്ഷ്മി, പാര്‍ത്ഥ്, ശക്തി എന്നിങ്ങനെയുള്ള പേരുകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമാകാന്‍ ആളുകള്‍ക്ക് അവസരം നല്‍കുകയും 70 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ചീറ്റകളെ കാണാനും അവസരമൊരുക്കുകയാണ് മത്സരം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതേസമയം, 1950-കളില്‍ വംശനാശം സംഭവിക്കുന്നതിന് മുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്ന ഏഷ്യാറ്റിക് ചീറ്റയില്‍ നിന്ന് വ്യത്യസ്തമാണ് പുതിയതായി രാജ്യത്തേക്ക് കൊണ്ടുവന്ന ചീറ്റകള്‍.
മത്സരത്തിലൂടെ ഈ സംരംഭത്തില്‍ ആളുകള്‍ക്കിടയില്‍ താല്‍പ്പര്യവും ഉത്സാഹവും വളര്‍ത്താന്‍ സഹായിക്കുമെങ്കിലും ആളുകള്‍ ഇവയെ വളര്‍ത്തുമൃഗങ്ങളായി പരിഗണിക്കാന്‍ സാധ്യയുള്ളതിനാല് ഇത്തരം മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പ്രോജക്ട് ചീറ്റയുടെ ചീഫ് സയന്റിസ്റ്റും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഐഐ) പ്രാധാന ഉപദേശകനുമായ ഡോ വൈ വി ഝാല ന്യൂസ് 18-നോട് സംസാരിക്കവെ പറഞ്ഞു.
ഇന്ത്യയിലേക്ക് എത്തിയ ചീറ്റകള്‍
നിലവില്‍, രജ്യത്തെത്തിയ എട്ട് ചീറ്റകളും ക്വാറന്റൈനിലാണ്. അവര്‍ ഇപ്പോഴും ഇന്ത്യന്‍ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെട്ടിട്ടില്ല, രോഗങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ചുരുങ്ങിയത് ഒരു മാസമെങ്കിലും ചീറ്റകള്‍ അവര്‍ക്ക് അനുവദിച്ച ചുറ്റുപാടില്‍ തുടരുമെന്ന് മുതിര്‍ന്ന വന്യജീവി ശാസ്ത്രജ്ഞന് പറഞ്ഞു.
സെപ്തംബര്‍ 17 ന് നമീബിയയില്‍ 24 മണിക്കൂര്‍ നീണ്ടുനിന്ന യാത്രക്കൊടുവിലാണ് എട്ട് ചീറ്റകള്‍ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ 30 മിനിറ്റ് യാത്രക്ക് ശേഷമാണ് കുനോ ദേശീയോധ്യാനത്തില്‍ ചീറ്റകള്‍ എത്തുന്നത്. പദ്ധതിയിലൂടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം വര്‍ധിപ്പിക്കുയാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cheetah, PM narendra modi