കോവിഡ് വൈറസിൽ നിന്നും രക്ഷ നേടാനായി ധരിക്കുന്ന പി പി ഇ കിറ്റ് ഉപയോഗിച്ച ശേഷം കഴുകി വീണ്ടും വിൽപ്പനക്ക് തയ്യാറാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോവിഡ് വൈറസിനെതിരെ രാജ്യം പൊരുതുന്നതിനിടെയാണ് മധ്യപ്രദേശിൽ നിന്നും ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വരുന്നത്.
കോവിഡ് മാനദണ്ഡപ്രകാരം ഒരു തവണ ഉപയോഗിച്ച പി പി ഇ കിറ്റുകൾ വീണ്ടും ഉപയോഗിക്കാനാകില്ല. എന്നാൽ, പി പി ഇ കിറ്റും ഗ്ലൗസും ഉൾപ്പടെയുള്ളവ ചൂട് വെള്ളത്തിൽ കഴുകിയ ശേഷം വിൽപ്പനക്ക് തയ്യാറാക്കുന്നതാണ് വീഡിയോയിൽ കാണാനാകുന്നത്. ഉപയോഗിച്ച മെഡിക്കൽ ഉപകരണങ്ങൾ നശിപ്പിക്കാൽ ഏൽപ്പിച്ച കമ്പനിയിലെ ജീവനക്കാരനാണ് കൃത്യം ചെയ്യുന്നത് എന്നാണ് നിഗമനം. ഇത്തരത്തിൽ കഴുകി വൃത്തിയാക്കിയ പി പി ഇ കിറ്റുകളുടെ വലിയ ശേഖരവും വീഡിയോയിൽ കാണാനാകും. മധ്യപ്രദേശിലെ സത്നയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് കരുതപ്പെടുന്നത്.
COVID 19 | ആരോഗ്യം നിലനിർത്താൻ ദിവസവും ചെയ്യേണ്ട ചില അടിസ്ഥാന യോഗാസനങ്ങൾ
ആരോപണം ശക്തമായതിനെ തുടർന്ന് സ്ഥലത്തെ പ്രാദേശിക ഭണകൂടം ആന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 'വീഡിയോദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘം ആരോപണം ഉയരുന്ന ബയോ - വേസ്റ്റ് പ്ലാന്റിൽ എത്തി നിജസ്ഥിതി അന്വേഷിക്കുന്നുണ്ട്' - സത്നയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് എൻഡിടിവിയോട് പ്രതികരിച്ചു.
A shocking case of gross violation of #COVID19 protocols from Satna #COVID19 safety gears were being allegedly washed for resale, instead of destroying them @ndtv @ndtvindia @GargiRawat @manishndtv pic.twitter.com/BwMYflDgmQ
— Anurag Dwary (@Anurag_Dwary) May 27, 2021
ഉപയോഗിച്ചു കഴിഞ്ഞ പി പി ഇ കിറ്റുകൾ ആരാണ് വിൽക്കുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ ഉള്ള കാര്യത്തിൽ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താനായി അയച്ച സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം 2006 - 2007 കാലഘട്ടം മുതൽ സത്നയിലെ ബഡ്ക്കരയിൽ ഇൻഡോ വാട്ടർ ബയോ വേസ്റ്റ് ഡിസ്പോസൽ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. സത്നയിലേത് ഉൾപ്പെടെ സംസ്ഥാനത്തെ 7 ജില്ലകളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ സംസ്ക്കരണത്തിനായി ഈ പ്ലാന്റിലേക്കാണ് കൊണ്ട് വരുന്നത്. എന്നാൽ, സർക്കാർ മാനദണ്ഡപ്രകാരമുള്ള മാലിന്യ സംസ്ക്കരണം ഇവിടെ നടക്കുന്നില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.
'പിപിഇ ചെറിയ കഷണങ്ങളായി മുറിക്കുന്നതിന് പകരം ഉപയോഗിച്ച പിപിഇ കിറ്റുകൾ കഴുകാനുള്ള നിർദേശമാണ് മാനേജ്മെന്റ് തന്നിരിക്കുന്നത്. ചൂട് വെള്ളത്തിൽ കഴുകിയാൽ വൈറസ് നശിക്കുമെന്ന് ഞങ്ങളോട് അവർ പറഞ്ഞു. ഒരു പിപിഇ കിറ്റ് സംസ്ക്കരിക്കാൻ 10 രൂപയാണ് കമ്പനി ഈടാക്കുന്നത്. ഏതാണ്ട് 1000 എണ്ണം ഇതുപോല എല്ലാ ദിവസവും എത്തുന്നു. എത്ര ലാഭമാണ് അവർ ഉണ്ടാക്കുന്നത് എന്ന് അറിയില്ല' - പ്ലാന്റിലെ ജീവനക്കാരൻ ഹിന്ദുസ്ഥാൻ ടൈംസ് എന്ന മാധ്യമത്തോട് പ്രതികരിച്ചു.
അതേസമയം ഉയർന്ന് വന്ന ആരോപണങ്ങൾ കമ്പനി തള്ളിക്കളഞ്ഞു. തെറ്റായ രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത് എന്നും ഇവിടെ എത്തുന്ന പിപിഇ കിറ്റുകൾ ചെറിയ കഷണങ്ങളാക്കി സംസ്ക്കരിക്കുകയാണ് ചെയ്യാറെന്നും വീണ്ടും വിൽപ്പന നടത്താറില്ല എന്നും കമ്പനിയുടെ ഡയക്ടർ അൻമോൾ മോഹനെ പറഞ്ഞു.
KeyWords: Medical Waste, PPE Kits, MP, Washing PPE kits, Waste Disposal, പിപിഇ കിറ്റ്, മധ്യപ്രദേശ്, കോവിഡ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid, Covid 19, How to wear ppe kit, PPE Kit, PPE kit price