ബെംഗളുരു: ശമ്പളം നൽകാതിരുന്നതിനെ തുടർന്ന് ബെംഗളൂരുവിലെ ഐഫോൺ നിർമാണ യൂണിറ്റ് ജീവനക്കാർ അടിച്ചു തകർത്തു. തായ്വാൻ ആസ്ഥാനമായുള്ള നിർമാണ കമ്പനിയായ വിസ്ട്രോൺ കോർപ്പിന്റെ ഓഫീസാണ് ശനിയാഴ്ച പുലർച്ചെ ജീവനക്കാര്‍ ആക്രമിച്ചത്. രാവിലെ 6.30 ന് 8000-ത്തോളം വരുന്ന കമ്പനി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം.
പരിസരത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ ജീവനക്കാര്‍ അഗ്നിക്കിരയാക്കി. ഓഫീസിലെ ഗ്ലാസുകളും മറ്റ് സാമഗ്രികളും ഇവര്‍ നശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ പൊലീസ്അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി പൊലീസ് വ്യക്തമാക്കി.
ഐഫോണുകളിൽ ഉപയോഗിക്കുന്ന ചില ഭാഗങ്ങൾ നിർമ്മിക്കുന്നതാണ് വിസ്ട്രോണിലെ ഫാക്ടറി. പുലർച്ചെ 4 മണിയോടെ അവസാനിച്ച രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ആയിരക്കണക്കിന് ജോലിക്കാർ പരിസരത്ത് ഉണ്ടായിരുന്നു. മെച്ചപ്പെട്ട ഭക്ഷണം, ശമ്പള വര്‍ധന എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ഒരു ധര്‍ണ നിര്‍മാണ യൂണിറ്റില്‍ നടന്നിരുന്നു.
ചില ജീവനക്കാരെ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ കമ്പനി പ്രേരിപ്പിക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, ഈ ജീവനക്കാര്‍ക്ക് ദിവസേന 200-300 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. 12 മണിക്കൂര്‍ ജോലി ചെയ്തിട്ടും 7-8 മണിക്കൂര്‍ ജോലി ചെയ്തുവെന്നാണ് രേഖപ്പെടുത്തുന്നത്. ഈ പരാതികൾ പരിഹരിക്കുന്നതിൽ മാനേജ്മെന്റ് പരാജയപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.