നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഭീകരർ എന്നു സംശയം: ജമ്മു കശ്മീരിൽ 3 പേർ പിടിയിൽ; ആയുധങ്ങളും പിടിച്ചെടുത്തു

  ഭീകരർ എന്നു സംശയം: ജമ്മു കശ്മീരിൽ 3 പേർ പിടിയിൽ; ആയുധങ്ങളും പിടിച്ചെടുത്തു

  പഞ്ചാബിലെ ബമ്യാൽ ഭാഗത്തു നിന്നു കശ്മീരിലേക്ക് വരികയായിരുന്നു ട്രക്ക്

  • News18
  • Last Updated :
  • Share this:
   ജമ്മു: തീവ്രവാദികൾ എന്നു സംശയിക്കുന്ന മൂന്ന് പേർ ജമ്മു കശ്മീരിൽ പിടിയിൽ. ജമ്മു-പത്താൻകോട്ട് ഹൈവേയിൽ സംശയാസ്പദമായ നിലയിൽ കണ്ട ഒരു ട്രക്ക് പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആറ് എ.കെ-47 റൈഫിളുകളും പിടിച്ചെടുത്തിട്ടുണ്ട്. പഞ്ചാബിലെ ബമ്യാൽ ഭാഗത്തു നിന്നു കശ്മീരിലേക്ക് വരികയായിരുന്നു ട്രക്ക് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

   Also Read-കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കർ നേതാവ് ആസിഫ് മഖ്ബൂലിനെ സൈന്യം വധിച്ചു

   വാഹനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വ്യക്തമാക്കിയ ജമ്മു ഐജി മകേഷ് സിംഗ്, അറസ്റ്റിലായ മൂന്ന് പേരും കശ്മീർ സ്വദേശികളാണെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും അറിയിച്ചു. പത്താൻകോട്ടിലെ ബമ്യാൽ വഴിയുള്ള അന്താരാഷ്ട്ര അതിർത്തി മാർഗമാകാം ഇവർ ഇന്ത്യയിലേക്ക് കടന്നതെന്നാണ് സംശയിക്കുന്നത്. കശ്മീരില്‍ നിന്നുള്ള ചിലരുടെ സഹായവും ഇവർക്കുണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.

   First published: