ജമ്മുകശ്മീർ: ജമ്മുകശ്മീർ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. മൂന്നു ഭീകരരെ സൈന്യം വധിച്ചുയ. ഒരു സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ജമ്മു- കിഷ്ത്വാർ ദേശീയ പാതയിൽ ബാതോദിലാണ് ഏറ്റുമുട്ടലുണ്ടായത്.
അഞ്ച് ഭീകരർ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വീട്ടുടമയെ ഭീകരർ ബന്ദിയാക്കിയിരുന്നു. ഇയാളെ മോചിപ്പിച്ചു.
വീട്ടിലെ മറ്റംഗങ്ങളെ നേരത്തെ രക്ഷപ്പെടുത്തി. രംബാന്‍ ജില്ലയിലെ ബാതോദില് ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ ഭീകരര്‍ യാത്രാ ബസ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്.
ഇവരെ സൈന്യം പിന്തുടരുന്നതിനിടെയാണ് ഭീകരർ വീട്ടിലൊളിച്ചത്. സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.