• HOME
  • »
  • NEWS
  • »
  • india
  • »
  • കാശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു; ഡി.എസ്.പിയ്ക്ക് വീരമൃത്യു

കാശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു; ഡി.എസ്.പിയ്ക്ക് വീരമൃത്യു

വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മേഖലയിലേക്ക് തിരിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പ്രതീകാത്മക ചിത്രം.

പ്രതീകാത്മക ചിത്രം.

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ പ്രത്യാക്രമണത്തിൽ തലയ്ക്ക് വെടിയേറ്റ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡി.എസ്.പി അമന്‍ ഠാക്കൂറാണ് മരിച്ചത്. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും രണ്ടിലധികം പേര്‍ പിടിയിലാകുകയും ചെയ്തിട്ടുണ്ട്.

    മൂന്നു സൈനികരും ഒരു പ്രദേശവാസിയും ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സി.ആര്‍പി.എഫും സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും(എസ്.ഒ.ജി) സംയുക്തമായാണ് കുല്‍ഗാമില്‍ ഭീകരരെ നേരിട്ടത്.

    വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മേഖലയിലേക്ക് തിരിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

    Also Read ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു; അരുണാചലില്‍ മൂന്നാം ദിനവും അക്രമം തുടരുന്നു

    ജമ്മുവിലെ ദോഡാ ജില്ലയില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് വെടിയേറ്റ് മരിച്ച ഠാക്കൂര്‍. ഇദ്ദേഹം 211-ല്‍ ആണ് പൊലീസ് സേനയിലെത്തുന്നത്. ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയ സംഘത്തെ നയിച്ചതും ഠാക്കൂറായിരുന്നു. മികച്ച സേവനത്തിനുള്ള പൊലീസ് മേധാവിയുടെ മെഡലും ടാക്കൂർ നേടിയിട്ടുണ്ട്.

    First published: