നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പഞ്ചാബില്‍ ക്യാപ്റ്റന്‍ യുഗത്തിന് അവസാനം; പകരക്കാരന്‍ ഗാന്ധി കുടുംബത്തിന്റെ മനസിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

  പഞ്ചാബില്‍ ക്യാപ്റ്റന്‍ യുഗത്തിന് അവസാനം; പകരക്കാരന്‍ ഗാന്ധി കുടുംബത്തിന്റെ മനസിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

  അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.

   Amarinder Singh

  Amarinder Singh

  • Share this:
   പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങിന്റെ യുഗം അവസാനിച്ചു എന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ പേര് വെളുപ്പെടുത്താന് താല്പര്യപ്പെടാത്ത രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇത് സംബന്ധിച്ച് തീരുമാനം എടുത്തെന്ന് ന്യൂസ്18 നോട് വെളിപ്പെടുത്തി. പുതിയ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ മറ്റു പേരുകൾക്കൊപ്പം ഇരുവരുടെ പേരുകളും പ്രചരിക്കുന്നുണ്ട്.

   “ഇപ്പോൾ ക്യാപ്റ്റൻ അമരിന്ദർ സിങിന് തിരശ്ശീല വീണു എന്നത് ഏതായാലും വ്യക്തമാണ്,” ഒരു നേതാവ് പറയുന്നു. ഇത് സംബന്ധിച്ച തീരുമാനം എടുക്കാൻ വേണ്ടിയാണ് കോൺഗ്രസ് ലെജിസ്ലേറ്റർ പാർട്ടി  (CLP) യോഗം ചേർന്നതെന്നും രണ്ട് നിരീക്ഷകരെ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ ഡൽഹി ഹൈക്കമാന്റിന്റെ സമക്ഷം അയച്ചിട്ടുണ്ടെന്നും രണ്ടാമത്തെ നേതാവ് പറയുന്നു.  “ഒരുപാട് കാലമായി CLP യോഗം ചേർന്നിട്ടില്ലായിരുന്നു. നേതാവിന് പകരക്കാരനെ കണ്ടെത്താൻ വേണ്ടിയാണ് ഇപ്പോൾ യോഗം ചേർന്നത്,” രണ്ടാമത്തെ നേതാവ് ന്യൂസ്18 നോട് പറഞ്ഞു.

   എന്നാൽ, രണ്ട് നേതാക്കൾ അമരിന്ദർ സിങിന്റെ പകരക്കാരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായില്ല. “ക്യാപ്റ്റനെ കൊണ്ട് രാജി വെപ്പിക്കുക എന്നതാണ് ആദ്യത്തെ ജോലി. പോരാടാതെ അദ്ദേഹം കീഴടങ്ങുമെന്ന് തോന്നുന്നില്ല. ഗാന്ധി കുടുംബത്തിലെ മൂന്ന് പേർക്ക് മാത്രമേ അദ്ദേഹത്തിന്റെ പകരക്കാരന്റേ പേര് അറിയൂ. മറ്റാർക്കും ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങളില്ല,” രണ്ടാമത്തെ നേതാവ് പറയുന്നു. പഞ്ചാബിൽ മുൻപ് കണ്ടിട്ടില്ലാത്ത മാറ്റങ്ങളാണ് നടക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി പരാജയപ്പെടാൻ കാരണം അദ്ദേഹം സിഖ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് കാരണമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് ഇത്തവണ ഡൽഹി മുഖ്യമന്ത്രി സിഖ് സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

   അതേ സമയം പുതിയ പഞ്ചാബ് മുഖ്യമന്ത്രി ആരാണെന്ന് പ്രവചിക്കുന്നത് ശരിയാവില്ലെന്ന് പറഞ്ഞ ആദ്യ കോൺഗ്രസ് നേതാവ് പകരക്കാരന് ആരാണെങ്കിലും അത് ഷിരോമണി അകാലി ദളിന് (SAD) മോശം വാർത്തയായിരിക്കുമെന്നും അറിയിച്ചു. താൻ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോണ്ഗ്രസ് ദേശീയ കമ്മിറ്റിയുമായോ ഹൈകമാന്റുമായോ ബന്ധപ്പെട്ടിട്ടില്ല എന്നും അറിയിച്ചു.
   അതേസമയം, തന്നെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്താൽ പാർട്ടി വിടുമെന്ന് അമരീന്ദർ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അമരീന്ദര്‍ ടെലിഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായാണ് വിവരം. ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

   അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെടുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.
   Published by:Jayesh Krishnan
   First published:
   )}