• HOME
  • »
  • NEWS
  • »
  • india
  • »
  • ED Notice| സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ED‌യുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

ED Notice| സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ED‌യുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

കേന്ദ്ര സർക്കാർ രാഷ്ട്രീയവൈര്യം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു

  • Share this:
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ (National Herald case) കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും (Sonia Gandhi) രാഹുൽ ഗാന്ധിക്കും (Rahul Gandhi) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED)നോട്ടിസ് അയച്ചു. അടുത്ത ബുധനാഴ്ച ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. കേന്ദ്ര സർക്കാർ രാഷ്ട്രീയവൈര്യം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കള്ളപ്പണ ഇടപാടിന് യാതൊരു തെളിവുമില്ല. ഒന്നും മറച്ചുവയ്ക്കാനുമില്ലെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.

കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയാണ് ഇഡി നോട്ടീസ് ലഭിച്ച കാര്യം സ്ഥിരീകരിച്ചത്. ജൂൺ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നും
അദ്ദേഹം പറഞ്ഞു.

''സോണിയാ ഗാന്ധി തീർച്ചയായും ഇഡിക്ക് മുന്നിലേക്ക് പോകും. പക്ഷെ, രാഹുൽ ഗാന്ധി നിലവിൽ വിദേശത്താണ്. മടങ്ങിവന്നാൽ അദ്ദേഹവും പറഞ്ഞ ദിവസം തന്നെ ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും. തിരിച്ചെത്താനായില്ലെങ്കിൽ സമയം നീട്ടി ചോദിക്കും'' - കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു.

Also Read- Vivek Ranjan Agnihotri | വിവേക് രഞ്ജൻ അഗ്നിഹോത്രിക്ക് ഓക്സ്ഫോർഡ് സർവകലാശാലയിൽ വിലക്ക്; പ്രതികരണവുമായി സംവിധായകൻ

''നാഷണൽ ഹെറാൾഡിനെ ഇടയ്ക്കിടെ ലക്ഷ്യം വെച്ചതിലൂടെ, ബിജെപി സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയും അനാദരിക്കുകയും ചെയ്തു.” - രൺദീപ് സുർജേവാല പറഞ്ഞു. നാഷണൽ ഹെറാൾഡ് പത്രം ആരംഭിച്ചത് 1942ലാണ്. അന്ന് ബ്രിട്ടീഷുകാർ അതിനെ അടിച്ചമർത്താൻ ശ്രമിച്ചിരുന്നു. ഇന്ന് മോദി സർക്കാർ ഇഡിയെ അതിനായി ഉപയോഗിക്കുന്നു- രൺദീപ് സുർജേവാല പറഞ്ഞു.

English Summary: Enforcement Directorate has sent notices to party president Sonia Gandhi and MP Rahul Gandhi in a money laundering allegation related to the National Herald case. Sonia Gandhi has been summoned to the ED office on June 8. As per Congress leader Abhishek Manu Singhvi, the ED has asked Sonia Gandhi and Rahul Gandhi to appear before it on June 8.
Published by:Rajesh V
First published: