ന്യൂഡല്‍ഹി: ലണ്ടനിലേക്ക് പോകാനായി മുംബൈ (Mumbai) വിമാനത്താവളത്തിലെത്തിയ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിനെ (Journalist Rana Ayyub) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) തടഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. ഇ ഡി അന്വേഷിക്കുന്ന സാമ്പത്തിക കുറ്റാരോപണത്തിന്റെ പേരിലാണ് 37കാരിയായ റാണ അയ്യൂബിനെ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി റാണാ അയ്യൂബ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഏപ്രില്‍ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് റാണയോട് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാലാണ് യാത്ര തടഞ്ഞെതെന്നാണ് വിശദീകരണം.
അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്താനായി ലണ്ടനിലേക്ക് പോകുകയായിരുന്നു റാണ അയ്യൂബ്. താന്‍ പോകുകയാണെന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആഴ്ചകള്‍ക്ക് മുന്‍പുതന്നെ പങ്കുവെച്ചിരുന്നതായി റാണ ട്വീറ്റ് ചെയ്തു. എന്നാല്‍ എയര്‍പോര്‍ട്ടില്‍ എത്തിയതിനുശേഷം മാത്രമാണ് ഇ ഡി അധികൃതര്‍ തന്റെ യാത്രയെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ചതെന്നും റാണ കുറ്റപ്പെടുത്തി.
ഹിന്ദു ഐ ടി സെല്‍ സ്ഥാപകൻ വികാസ് സൻകൃതിയാൻ നല്‍കിയ പരാതിയിലാണ് 2021 സെപ്റ്റംബറില്‍ ഗാസിയാബാദ് പൊലിസ് റാണക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ 2020-21 കാലയളവില്‍ 2.69 കോടി രൂപ റാണ അയ്യൂബ് സമാഹരിച്ചു എന്നാണ് ഇഡിയുടെ ആരോപണം. കെറ്റോ എന്ന ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം വഴിയാണ് പണം സമാഹരിച്ചതെന്നും ഒരു പൈസ പോലും കണക്കില്‍ പെടാതെ കൈപ്പറ്റിയിട്ടില്ലെന്നും റാണ അയ്യൂബ് പ്രതികരിച്ചു.
Also Read-
Wind, Solar Energy | കാറ്റും സൗരോർജവും ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം 2021ൽ 10% കടന്നതായി റിപ്പോർട്ട്; ഈ വർദ്ധനവ് ഇതാദ്യംവാഷിങ്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജേണലിസ്റ്റ്’ ആണ് ലണ്ടനിലേക്ക് റാണയെ ക്ഷണിച്ചിരുന്നത്. പരിപാടിയില്‍ സ്ത്രീകള്‍ നേരിടുന്ന ഓണ്‍ലൈന്‍ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു ക്ഷണം. താന്‍ നേരിട്ട് ഓണ്‍ലൈന്‍ അധിക്ഷേപങ്ങളെക്കുറിച്ചു വധഭീഷണികളെക്കുറിച്ചും റാണ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
ചാരിറ്റബിൾ ഫണ്ടുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം ഏജൻസി 1.77 കോടി രൂപ ബാങ്ക് നിക്ഷേപത്തിൽ താൽകാലികമായി അറ്റാച്ച് ചെയ്തതിന് ശേഷമാണ് ഇഡി അവർക്ക് ആദ്യമായി സമൻസ് അയച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.അന്വേഷണം വൈകാനും കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനും ഇടയാക്കുമെന്നതിനാൽ അവർ രാജ്യം വിടാൻ ഏജൻസി ആഗ്രഹിക്കുന്നില്ലെന്നും ഇഡി അധികൃതർ വ്യക്തമാക്കി.
പോലീസ് എഫ്‌ഐആർ പ്രകാരം, മൂന്ന് കാമ്പെയ്‌നുകളുടെ ഭാഗമായാണ് ഫണ്ട് സമാഹരിച്ചത്. 2020 ഏപ്രിൽ-മെയ് മാസങ്ങളിൽ ചേരി നിവാസികൾക്കും കർഷകർക്കും വേണ്ടിയുള്ള ഫണ്ട്, 2020 ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ അസം, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണം, 2021 മെയ്-ജൂൺ കാലയളവിൽ കോവിഡ്-19 ബാധിച്ച ആളുകൾക്കുള്ള സഹായത്തിനായുള്ള ഫണ്ട് ശേഖരണം എന്നിവയാണവ.
English Summary: Journalist Rana Ayyub was on Tuesday stopped by authorities at the Mumbai international airport from flying abroad in the wake of a ‘look out circular’ issued by the Enforcement Directorate (ED) against her, officials said. The federal probe agency wants to question and record Ayyub’s statement in a money laundering case against her. The 37-year-old scribe reached the Mumbai international airport to board a flight to London but was stopped by immigration authorities.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.