• HOME
 • »
 • NEWS
 • »
 • india
 • »
 • Rahul Gandhi | നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Rahul Gandhi | നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

വെള്ളിയാഴ്ച വിളിപ്പിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു.

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

 • Share this:
  നാഷണൽ ഹെറാൾഡ് കേസിൽ(National Herald Case) രാഹുൽ ഗാന്ധിയെ(Rahul Gandhi) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് നാലാം ദിനമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്(Enforcement Directorate) മുമ്പാകെ രാഹുൽ ഹാജരാകുന്നത്. വെള്ളിയാഴ്ച വിളിപ്പിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു.

  രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ചയിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ 30 മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ രാഹുലിന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

  അതേ സമയം ഇഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. എഐസിസിയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് അനുവദിക്കില്ലെന്നതിനാൽ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനാണ് തീരുമാനം. രാവിലെ 10 മണി മുതലാണ് പ്രതിഷേധം.  രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച്  വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.

   Also Read- എന്താണ് നാഷണൽ ഹെറാൾഡ് കേസ്? സോണിയക്കും രാഹുലിനും എതിരായ ആരോപണങ്ങൾ എന്തെല്ലാം?

  നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്- എജെഎൽ (Associated Journals Limited- AJL) എന്ന കമ്പനിയെ യങ് ഇന്ത്യൻ ലിമിറ്റഡ് (Young Indian Limited ) എന്ന കമ്പനി വഴി തട്ടിയെടുത്തെന്നാണ് ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. 2000 കോടിരൂപയോളം വരുന്ന സ്വത്ത് തുച്ഛമായ വിലക്ക് സോണിയയും രാഹുലും ചേർന്ന് സ്വന്തമാക്കിയെന്നും പരാതിയിൽ പറയുന്നു. 90 കോടി രൂപ ബാധ്യതയുണ്ടായിരുന്നു കമ്പനിയെ 50 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. എജെഎല്ലിന് നൽകിയ വായ്പ നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

  അഗ്നിപഥ്: വ്യാജവാർത്ത പുറപ്പെടുവിച്ച 35 വാട്സാപ്പ് ഗ്രൂപ്പുകൾ നിരോധിച്ചു, 10 പേർ പിടിയിൽ


  അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്കീമിനെക്കുറിച്ച് (Agnipath recruitment scheme) തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 'സോഷ്യൽ മീഡിയ കുറ്റവാളികൾ'ക്കെതിരായ നടപടിയിൽ, 35 വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സർക്കാർ നിരോധിച്ചതായി വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18നോട് പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനും പ്രതിഷേധം സംഘടിപ്പിച്ചതിനും പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം.

  സായുധ സേനയ്ക്കുള്ള റിക്രൂട്ട്‌മെന്റ് സ്കീമിനെതിരെ സംസ്ഥാനങ്ങളിലുടനീളം അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും തീകൊളുത്തൽ സംഭവങ്ങൾക്കും ഇടയിൽ അത്തരം ഏതെങ്കിലും ഗ്രൂപ്പുകളെ കുറിച്ച് വിവരം ലഭിച്ചാൽ, PIB ഫാക്റ്റ് ചെക്ക് ടീം നമ്പറിൽ 8799711259 അറിയിക്കാൻ കേന്ദ്രം പൗരന്മാരോട് അഭ്യർത്ഥിച്ചു.

  Also Read- അഗ്നിപഥ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ല; മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

  സർക്കാർ പ്രഖ്യാപിച്ച 'അഗ്നിപഥ്' റിക്രൂട്ട്‌മെന്റ് മോഡൽ പ്രകാരം, സൈനികരെ നാല് വർഷത്തേക്ക് മൂന്ന് സേവനങ്ങളിലേക്ക് ഉൾപ്പെടുത്തും. അവരിൽ 25 ശതമാനം പേരെ സെലക്ഷൻ പ്രക്രിയയെത്തുടർന്ന് 15 വർഷത്തേക്ക് അധികമായി നിലനിർത്താനുള്ള വ്യവസ്ഥയുണ്ട്.

  പ്രക്ഷോഭത്തിന്റെ ആഘാതം ഏറ്റവുമധികം ഉണ്ടായ ബിഹാറിൽ ഇപ്പോൾ 12 ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ ഞായറാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണ്. പൊതുജനങ്ങളെ പ്രകോപിപ്പിക്കാനും ജീവനും സ്വത്തിനും നാശനഷ്ടം വരുത്താനുമുള്ള ഉദ്ദേശത്തോടെ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനായി 'ആക്ഷേപകരമായ ഉള്ളടക്കം' ജനങ്ങളിലെത്തിക്കാൻ ഇന്റർനെറ്റ് ഉപയോഗിക്കപ്പെടുന്നുവെന്ന് ബീഹാർ സർക്കാർ പറഞ്ഞിരുന്നു.
  Published by:Arun krishna
  First published: