• HOME
  • »
  • NEWS
  • »
  • india
  • »
  • 'മതി, വായടയ്ക്ക്'; ഉത്തർപ്രദേശിൽ കുട്ടി മരിച്ച അമ്മയോട് ആക്രോശിച്ച് സബ് ഡിവിഷനൽ മജിസ്ട്രേറ്റ്

'മതി, വായടയ്ക്ക്'; ഉത്തർപ്രദേശിൽ കുട്ടി മരിച്ച അമ്മയോട് ആക്രോശിച്ച് സബ് ഡിവിഷനൽ മജിസ്ട്രേറ്റ്

പ്രതിഷേധത്തിനിടയിലും മകനെ നഷ്ടമായതിന്റെ വേദനയിൽ പൊട്ടിക്കരയുകയായിരുന്ന നേഹയോട് ശുഭാ൦ഗി ആക്രോശിക്കുകയായിരുന്നു.

  • Share this:
    ഉത്തർപ്രദേശിൽ (Uttar Pradesh) 10 വയസ്സുകാരനായ കുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ അമ്മയ്ക്ക് നേരെ ആക്രോശിച്ച് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് (Sub Divisional Magistrate). ‘മതി, വായടയ്ക്ക്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അമ്മയ്ക്ക് നേരെ വിരൽ ചൂണ്ടിയായിരുന്നു ഉദ്യോഗസ്ഥയുടെ ആക്രോശം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൈറലായി മാറി.

    സ്കൂൾ ബസിൽ സ്കൂളിലേക്ക് പോകവേ നടന്ന അപകടത്തിൽ മരിച്ച നാലാം ക്ലാസുകാരനായ അനുരാഗ് ഭരദ്വാജിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് മോദിനഗറിലെ പോലീസ് സ്റ്റേഷന് മുന്നിൽ സമരം ചെയ്യുകയായിരുന്നു ഈ അമ്മയും ബന്ധുക്കളും. ബുധനാഴ്ച രാവിലെ സ്കൂളിൽ പോകുന്നതിനിടെയായിരുന്നു 10 വയസ്സുകാരനായ അനുരാഗ് മരിച്ചത്. ബസിൽ പോകുന്നതിനിടെ ഛർദിക്കാൻ തോന്നിയപ്പോൾ വിൻഡോയിലേക്ക് തലചായ്ച്ച് കിടക്കുകയായിരുന്നു അനുരാഗ്. എന്നാൽ അന്നേരം ഡ്രൈവർ ബസ് പെട്ടെന്ന് തിരിച്ചതിനെ തുടർന്ന് തല ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും അനുരാഗ് തൽക്ഷണം മരിക്കുകയായിരുന്നു. സംഭവത്തിൽ ബസിന്റെ ഡ്രൈവറെയും ജീവനക്കാരനെയും അറസ്റ്റ് ചെയ്‌തെങ്കിലും സ്കൂളിനെതിരെ നടപടി എടുത്തിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു അനുരാഗിന്റെ അമ്മയും ബന്ധുക്കളും പ്രതിഷേധം നടത്തിയത്.

    വീഡിയോ ദൃശ്യങ്ങളിൽ അനുരാഗിന്റെ അമ്മ നേഹ ഭരദ്വാജിനെ ശകാരിക്കുന്ന ഉദ്യോഗസ്ഥ മോദിനഗർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ശുഭാംഗി ശുക്ലയാണ്. പ്രതിഷേധത്തിനിടയിലും മകനെ നഷ്ടമായതിന്റെ വേദനയിൽ പൊട്ടിക്കരയുകയായിരുന്ന നേഹയോട് ശുഭാ൦ഗി ആക്രോശിക്കുകയായിരുന്നു.


    സംഭവം വിവാദമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് തേടി. ബസിന്റെ ഡ്രൈവർ, ജീവനക്കാരൻ, സ്കൂൾ അധികൃതർ, ഗതാഗത വകുപ്പ് എന്നിവർക്കെതിരെയുള്ള നടപടികൾക്ക് പുറമെ സംസ്ഥാനത്തെ എല്ലാ ബസുകളുടെയും ഫിറ്റ്നസ് ടെസ്റ്റ് നടത്താനും യോഗി ആദിത്യനാഥ് ഉത്തരവിട്ടു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികളെടുക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

    Also read- Hijab Row | ഹിജാബ് ധരിച്ചെത്തി; പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; ബഹിഷ്ക്കരിക്കുന്നുവെന്ന് വിദ്യാര്‍ഥിനികൾ

    അതേസമയം, മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് സ്കൂൾ ബസ് സർവീസ് നടത്തിയതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം. ബസിൽ കൊള്ളാവുന്നതിനേക്കാൾ കുട്ടികളെയാണ് കയറ്റിയിരുന്നതെന്നും ഇതിനെ പറ്റി ഡ്രൈവറോടും പിന്നീട് ഇതേ കാര്യത്തെ ചൊല്ലി സ്കൂളിലെ പ്രിൻസിപ്പാളുമായി തർക്കമുണ്ടായതായും അനുരാഗിന്റെ അമ്മ പറയുന്നു.

    അതേസമയം, സംഭവത്തിൽ ശുഭാ൦ഗി സമർപ്പിച്ച റിപ്പോർട്ട് മറ്റൊരു തരത്തിലായിരുന്നു. വയ്യാതിരുന്നിട്ടും ബസിലുണ്ടായിരുന്ന അധ്യാപികയുടെയടുത്ത് കുട്ടി സഹായത്തിനായി പോയില്ലെന്നും ബസിൽ കുറച്ച് കുട്ടികൾ മാത്രമാണുണ്ടായിരുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയതായി പറയുന്നുണ്ട്‌.
    Published by:Naveen
    First published: