മുംബൈ: കുട്ടിക്കുരങ്ങിനെ നായ്ക്കള്‍ കടിച്ചുകൊന്നതിന് ക്രൂരപ്രതികാരവുമായി വാനരക്കൂട്ടം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഏതാനും നായ്ക്കള്‍ ചേര്‍ന്ന് കുരങ്ങന്റെ കുഞ്ഞിനെ കടിച്ചു കൊന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് വാനരക്കൂട്ടം 250 നായക്കുട്ടികളെ എറിഞ്ഞുകൊന്നു.
നായക്കുട്ടികളെ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകൊണ്ടു പോയി എറിഞ്ഞുകൊല്ലുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 250 നായക്കുട്ടികളെയാണ് വാനരക്കൂട്ടം ഇതുപോലെ കൊന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതോടെ നാട്ടുകാരും ആശങ്കയിലാണ്.
കുരങ്ങിനെ പിടികൂടണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു കുരങ്ങിനെ പോലും വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. കുരങ്ങുകള്‍ നായക്കുട്ടികളെ മരത്തിന്റെയോ, കെട്ടിടത്തിന്റെയോ മുകളില്‍ നിന്ന് എറിഞ്ഞുകൊല്ലുകയാണ്.
കുരങ്ങുകളെ പിടിക്കുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടതോടെ നായ്ക്കളെ രക്ഷിക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. നായക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലയാളുകള്‍ക്കും കെട്ടിടത്തില്‍ നിന്ന വീണ് പരിക്കേറ്റിട്ടുണ്ട്.
North Korea | ചിരിക്കുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഉത്തര കൊറിയൻ ഭരണകൂടം
മുന്‍ നേതാവ് കിം ജോംഗ് ഇലിന്റെ (Kim Jong ) പത്താം ചരമവാര്‍ഷികത്തിൻെറ ഭാഗമായി ചിരിക്കുന്നതും മദ്യപിക്കുന്നതും നിരോധനം ഏര്‍പ്പെടുത്തി ഉത്തരകൊറിയ (North Korea). 11 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കിം ജോംഗ് ഇലിന്റെ ഓര്‍മദിനത്തോടനുബന്ധിച്ച് ദുഃഖസൂചകമായാണ് അധികൃതര്‍ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് .
ഈ സമയത്ത് ജന്മദിനങ്ങള് ആഘേഷിക്കുന്നതിനും ഷോപ്പിങ്ങിനും നിയന്ത്രണമുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ രാജ്യത്തെ നിയമം അനുസരിച്ച് കര്‍ശന ശിക്ഷകളാണ് ലഭിക്കുക.
1994 മുതല്‍ 2011 വരെ ഉത്തര കൊറിയുടെ ഭരണാധികാരിയായിരുന്നു. കിം ജോംഗ് ഇല് ആയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.