HOME » NEWS » India » ENTIRE GUJARAT CONGRESS PARTY CAN BE BOUGHT FOR RS 25 CRORE SAYS CM VIJAY RUPANI

Vijay Rupani|'25 കോടിക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാം': ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

''ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് മഹാത്മാഗാന്ധിയുടെ ആശങ്ങളിലൂന്നിയല്ല. ഇന്നത്തെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി മാത്രമാണ്. ''

News18 Malayalam | news18-malayalam
Updated: October 30, 2020, 1:07 PM IST
Vijay Rupani|'25 കോടിക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാം': ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി
  • Share this:
ഗാന്ധിനഗര്‍: കോണ്‍ഗ്രസ് പാർട്ടിയെ പരിഹസിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. 25 കോടി രൂപയ്ക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് മഹാത്മാഗാന്ധിയുടെ ആശങ്ങളിലൂന്നിയല്ല. ഇന്നത്തെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി മാത്രമാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

Also Read- 'സാധാരണക്കാർ ഉപദ്രവിക്കപ്പെടും'; പൊലീസ് നിയമഭേദഗതിക്ക് അംഗീകാരം നൽകരുത്;'ഗവർണർക്ക് ടി.ജി. മോഹൻദാസിന്റെ നിവേദനം

കർജാനിലെ മുൻ കോണ്‍ഗ്രസ് എംഎല്‍എയെ 25 കോടി രൂപ നല്‍കിയാണ് ബിജെപിയില്‍ ചേര്‍ത്തതെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു വിജയ് രൂപാണി. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുകഴിഞ്ഞാല്‍ അവരുടെ എംഎല്‍എമാരെക്കുറിച്ച് കോണ്‍ഗ്രസിന് ആദരം ഇല്ല. അതിനാലാണ് ഇത്തരം ആരോപണങ്ങളുമായി എത്തുന്നത്. ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവനും 25 കോടി രൂപയ്ക്ക് വാങ്ങാന്‍ കഴിയുമെന്നും രൂപാണി കൂട്ടിച്ചേർത്തു.

Also Read- അറസ്റ്റിന് പിറകെ 'ഐ ഫോണ്‍' കുരുക്കും: യൂണിടാക് നൽകിയ ഫോണുകളിൽ ഒന്ന് ശിവശങ്കറിന്റെ കൈയില്‍



ഗുജറാത്തിനെ പോലെ അല്ല, മഹാരാഷ്ട്രയിലെ കോൺഗ്രസ് സഖ്യ സര്‍ക്കാര്‍ ദൈവകൃപയാലാണ് കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ കിടക്കകള്‍ ഇല്ലാത്ത സാഹചര്യമാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നടപ്പാതകളില്‍ അലക്ഷ്യമായി കിടക്കുകയാണെന്നും വിജയ് രൂപാണി ആരോപിക്കുന്നു.
Published by: Rajesh V
First published: October 30, 2020, 1:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories