നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Tulasi Gowda | 'ഇമേജ് ഓഫ് ദ ഡേ'; പ്രധാനമന്ത്രിയ്‌ക്കൊപ്പം തുളസി ഗൗഡ; വൈറലായി ചിത്രം

  Tulasi Gowda | 'ഇമേജ് ഓഫ് ദ ഡേ'; പ്രധാനമന്ത്രിയ്‌ക്കൊപ്പം തുളസി ഗൗഡ; വൈറലായി ചിത്രം

  'കാടിന്റെ സര്‍വവിജ്ഞാന കോശം' എന്നറിയപ്പെടുന്ന തുളസി ഗൗഡയ്ക്ക് അര്‍ഹിച്ച അംഗീകാരമായാണ് പത്മശ്രീ പുരസ്‌കാരം എത്തിയത്.

  • Share this:
   പ്രകൃതിയ്ക്കായി മാറ്റിവെച്ച ജീവിതം പ്രായത്തെ വകവെക്കാതെയുള്ള പ്രകൃതിയ്ക്കായുള്ള പോരാട്ടത്തിന് തുളസി ഗൗഡ(Tulasi Gowda) എന്ന 72കാരിഎത്തിനില്‍ക്കുന്നത് 119 പത്മ പുരസ്‌കാര ജേതാക്കളുടെ പട്ടികയിലേക്കാണ്. ഇപ്പോഴിതാ പുരസ്‌കാരദാന ചടങ്ങില്‍ നിന്നുള്ള തുളസി ഗൗഡയുടെ ചിത്രങ്ങളുടെ സമൂഹമാധ്യമത്തില്‍ നിറയുന്നത്.

   പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തുളസി ഗൗഡയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ആറു പതിറ്റാണ്ടുകളായി പ്രകൃതിക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമാണ് തുളസി ഗൗഡയുടേത്.   നാല്പതിനായിരത്തിലധികം വൃഷത്തൈകളാണ് തുളസി ഗൗഡ നട്ടു വളര്‍ത്തിയത്. ചെടികള്‍ വളരാന്‍ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണ തുളസി ഗൗഡയ്ക്കുണ്ട്.   14 വര്‍ഷം വനംവകുപ്പില്‍ സേവനമനുഷ്ഠിച്ചു. പെന്‍ഷന്‍ തുകയാണ് ഉപജീവനത്തിനുള്ള ആശ്രയം. പിന്നാക്ക സമുദായത്തില്‍ ജനിച്ച തുളസിക്ക് ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അമ്മയോടൊപ്പം തൊഴില്‍ ചെയ്യാനിറങ്ങുകയായിരുന്നു. 'കാടിന്റെ സര്‍വവിജ്ഞാന കോശം' എന്നറിയപ്പെടുന്ന തുളസി ഗൗഡയ്ക്ക് അര്‍ഹിച്ച അംഗീകാരമായാണ് പത്മശ്രീ പുരസ്‌കാരം എത്തിയത്.
   Published by:Jayesh Krishnan
   First published:
   )}