നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Shilpa Shetty | 'ഇറോട്ടിക് രംഗങ്ങൾ പോൺ അല്ല'; ഭർത്താവിനെ പിന്തുണച്ച് ശിൽപ ഷെട്ടി

  Shilpa Shetty | 'ഇറോട്ടിക് രംഗങ്ങൾ പോൺ അല്ല'; ഭർത്താവിനെ പിന്തുണച്ച് ശിൽപ ഷെട്ടി

  ഇറോട്ടിക് രംഗങ്ങൾ പോൺ അല്ലെന്ന് ശിൽപ ഷെട്ടി

  • Share this:
   അശ്ലീല വീഡിയോ നിർമാണത്തിന്റെ പേരിൽ അറസ്റ്റിലായ ഭർത്താവ് രാജ് കുന്ദ്രയെ പിന്തുണച്ച് നടി ശിൽപ ഷെട്ടി. കേസുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയെ കഴിഞ്ഞ ദിവസം മുംബൈ ക്രൈം ബ്രാഞ്ച് സംഘം ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

   ശിൽപയുടെ ബാന്ദ്രയിലുള്ള വസതിയിലെത്തിയാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഹോട്ട് ഷോട്ട് എന്ന ആപ്പിലൂടെയാണ് പോൺ വീഡിയോ പ്രചരിപ്പിച്ചിരുന്നത്. ഈ ആപ്പിന് ഇരുപത് ലക്ഷം പെയ്ഡ് സബ്സ്ക്രൈബേർസ് ഉണ്ട്. ഈ ആപ്പിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്നത് രാജ് കുന്ദ്രയുടെ സഹോദരീ ഭർത്താവായ പ്രദീപ് ബക്ഷിയാണെന്നാണ് ശിൽപ പൊലീസിന് നൽകിയിരിക്കുന്ന മൊഴിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

   ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയാണ് പ്രദീപ് ബക്ഷി. ഹോട്ട്ഷോട്ടിലെ യഥാർത്ഥ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ആപ്പുമായോ അതിന്റെ നടത്തിപ്പുമായോ തനിക്ക് ബന്ധമില്ലെന്നും ശിൽപ പറഞ്ഞതായി എൻഐഎ റിപ്പോർട്ട് വ്യക്തമാക്കുന്നു.

   തന്റെ ഭർത്താവ് രാജ് കുന്ദ്ര നിരപരാധിയാണെന്നും പോൺ സിനിമ നിർമാണത്തിൽ അദ്ദേഹത്തിന് പങ്കില്ലെന്നുമാണ് ശിൽപ ഷെട്ടി വ്യക്തമാക്കുന്നത്. മുംബൈ പൊലീസിനെ ഉദ്ധരിച്ചുള്ള എഎൻഐ റിപ്പോർട്ട് പ്രകാരം, ഇറോട്ടിക് രംഗങ്ങൾ പോൺ വീഡിയോ അല്ലെന്നും നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇറോട്ടിക് രംഗങ്ങൾ ഉൾപ്പെടുന്ന സിനിമകളുണ്ടെന്നും ശിൽപ പറയുന്നു. ഇത്തരം രംഗങ്ങൾ പോൺ വീഡിയോ അല്ലെന്നും അവർ വ്യക്തമാക്കി.
   Also Read- Shilpa Shetty| ഭർത്താവിന്റെ പോൺ വീഡിയോ നിർമാണം; ശിൽപ ഷെട്ടിയെ ചോദ്യം ചെയ്തത് 6 മണിക്കൂർ

   വെള്ളിയാഴ്ച്ച ശിൽപയുടേയും രാജ് കുന്ദ്രയുടേയും മുംബൈയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും ഒരു ഹാർഡ് ഡിസ്കും കംപ്യൂട്ടറുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്ത അശ്ലീല വീഡിയോ നിർമണ കേസിൽ ശിൽപ ഷെട്ടിക്ക് പങ്കുണ്ടോ എന്നതടക്കം ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

   കേസിൽ ഇതുവരെ 11 പേരയാണ് അറസ്റ്റ് ചെയ്തത്. 2021 ഫെബ്രുവരിയിലാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

   രാജ് കുന്ദ്രയ്ക്ക് എതിരായി ഉയർന്ന അശ്ലീല വീഡിയോ നിർമാണ കേസിന്റെ കേന്ദ്രം വിയാൻ ഇൻഡസ്ട്രീസാണ്. മുംബൈ അന്ധേരി വെസ്റ്റിലുള്ള വിയാൻ ഇൻഡസ്ട്രീസ് ഓഫീസിൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് 20 ടിബി പോൺ ഫിലിമുകൾ കണ്ടെത്തിയത്. ഈ വീഡിയോകൾ സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്ന ഏഴ് സെർവറുകളും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

   കഴിഞ്ഞ തിങ്കളാഴ്ച്ച രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ, ഓഫീസിൽ നിന്നും 1 ടിബി ഡാറ്റ ഡിലീറ്റ് ചെയ്യപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഡാറ്റ നശിപ്പിച്ചത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡിലീറ്റ് ചെയ്ത ഡാറ്റകളുടെ വിവരങ്ങൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധരുടെ സഹായവും ക്രൈം ബ്രാഞ്ച് തേടുന്നുണ്ട്.
   Published by:Naseeba TC
   First published:
   )}