• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹൗസ് ഓഫ് പട്ടൗഡി; സാംസ്കാരിക സമന്വയത്തിന്‍റെ വശ്യതയുടെ പേര്

ഹൗസ് ഓഫ് പട്ടൗഡി മിന്ത്രയുമായി ചേര്‍ന്ന് തയ്യാറാക്കിയ നിരവധി വീഡിയോകളിൽ, ആദ്യത്തെ യഥാര്‍ത്ഥ ജീവിത #StoriesofLove ആണിത്.

news18
Updated: September 20, 2019, 1:52 PM IST
ഹൗസ് ഓഫ് പട്ടൗഡി; സാംസ്കാരിക സമന്വയത്തിന്‍റെ വശ്യതയുടെ പേര്
ഹിതയും ബോറിസും
  • News18
  • Last Updated: September 20, 2019, 1:52 PM IST IST
  • Share this:
ഇന്ത്യയുടെ സാംസ്കാരിക സമന്വയത്തെ അനുസ്മരിപ്പിക്കുന്ന പേരാണ് ഹൗസ് ഓഫ് പട്ടൗഡി. പഴയകാല പൈതൃകത്തെ ഏറ്റവും മികച്ച രീതിയിൽ, തുന്നല്‍വേലയാല്‍ രമണീയവസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ ഹൗസ് ഓഫ് പട്ടൗഡി പ്രശസ്തരാണ്. പ്രൗഡിയുടെയും പാരമ്പര്യത്തിന്‍റെയും പ്രതീകമായ കലാചാരുതയാണ് അതിന്‍റെ കാതല്‍. അവരുടെ മികവ് ഒരുപടി കൂടി കടന്ന് യഥാര്‍ത്ഥ പ്രണയകഥകൾ, #സ്റ്റോറീസ് ഓഫ് ലവ്, പങ്കിട്ടു കൊണ്ട് ഓൾഡ് - ഫാഷന്‍ഡ് റൊമാന്‍സ് സ്വായത്തമാക്കാന്‍ ഹൗസ് ഓഫ് പട്ടൗഡിയും മിന്ത്രയും ഒരുമിച്ചിരിക്കുന്നു.

ദമ്പതികളുടെ മനോഹരമായ സ്നേഹം വിവിധ രൂപങ്ങളിൽ പ്രകടിപ്പിക്കുകയാണ് ഇതിൽ. സ്നേഹം പലപ്പോഴും അവിസ്മരണീയമായ സമീപനങ്ങൾ, അനുഭാവം, നിമിഷങ്ങൾ, അതിലേറെ പ്രധാനമായി ഹൃദയസ്പര്‍ശിയായ വാക്കുകൾ എന്നിവയിലൂടെയാണ് പ്രകടമാക്കുന്നത്. ഹൗസ് ഓഫ് പട്ടൗഡി, മിന്ത്രയുമായി സഹകരിച്ച്, അവരുടെ പുതിയ സീരീസായ #സ്റ്റോറീസ്ഓഫ്‍ലവ്, യഥാർത്ഥ പ്രണയത്തിന്‍റെ അന്തഃസത്ത ഉള്‍ക്കൊള്ളിക്കാനാണ് ശ്രമിച്ചിരിക്കുന്നത്.

ഈ വീഡിയോ സീരീസിൽ, വിവാഹത്തിന് തൊട്ടുമുമ്പ് ഹൗസ് ഓഫ് പട്ടൗഡിയുടെ ഉപഭോക്താക്കളുടെ മനോഹരമായ മുഹൂര്‍ത്തങ്ങൾ രേഖപ്പെടുത്തുന്നു. ഒപ്പം അവരുടെ സ്വന്തം വാക്കുകളിലൂടെ പ്രണയത്തില്‍ ഒരുമിച്ച മുഹൂര്‍ത്തങ്ങൾ സ്വന്തം വാക്കുകളിലൂടെ പകർത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദമ്പതികൾ പങ്കിട്ട പ്രണയകഥകളിലൂടെ സ്നേഹബന്ധങ്ങളുടെ വൈകാരികത പകർത്താനാണ് ബ്രാൻഡിന്‍റെ പദ്ധതി.

#സ്റ്റോറീസ്ഓഫ്‍ലവ് സീരീസിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ദമ്പതികൾ ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിൽ നിന്നാണ്. കൊച്ചിയിൽ നിന്നുള്ള ഹിതയും ബോറിസും. പരസ്പരം ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് വീഡിയോയിൽ ഇവർ ഉള്ളു തുറക്കുന്നു. ആദ്യമായി കണ്ടുമുട്ടുന്നതിനും ഒടുവിൽ വിവാഹത്തിനും ഇടയിൽ, ഇരുവരും പോരായ്മകള്‍ അംഗീകരിച്ച് പ്രണയത്തിലായി. “അവള്‍ ഇല്ലാതെ എനിക്ക് മുന്നോട്ട് പോകാനാകില്ല. അവൾ ഇതിനകം എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്”, ബോറിസ് പറയുന്നു. ഇത് പ്രണയമല്ലെങ്കിൽ, മറ്റെന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. മനോഹരമായ ദൃശ്യങ്ങളാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. മഴത്തുള്ളികള്‍ പതിക്കുന്ന കേരളത്തിലെ മനോഹരമായ കായലുകളുടെ പശ്ചാത്തലത്തിൽ, അവരുടെ പ്രണയകഥ ഒന്നുകൂടി പ്രണയസാന്ദ്രമാക്കുന്നു.

ഹൗസ് ഓഫ് പട്ടൗഡി മിന്ത്രയുമായി ചേര്‍ന്ന് തയ്യാറാക്കിയ നിരവധി വീഡിയോകളിൽ, ആദ്യത്തെ യഥാര്‍ത്ഥ ജീവിത #StoriesofLove ആണിത്.

ഹൗസ് ഓഫ് പട്ടൗഡിയുടെ ആദ്യ #സ്റ്റോറീസ്ഓഫ്‍ലവ് വീഡിയോ രാജ്യവ്യാപകമായി ശ്രദ്ധ നേടിക്കഴിഞ്ഞു. എട്ട് ദശലക്ഷത്തിലധികം പേരാണ് ഇത് കണ്ടത്. വൈറലായ ഈ വീഡിയോ ആളുകൾ പങ്കിടാനും അവരുടെ പ്രിയപ്പെട്ടവരെയും വിവാഹിതരാകാന്‍ പോകുന്നവരെയും ടാഗു ചെയ്യാനും തുടങ്ങി. മാത്രമല്ല, ഈ എത്‍നിക് വസ്ത്ര ബ്രാൻഡിന് അവരുടെ പുതിയ സീരീസിൽ ഇടം ലഭിക്കുമെന്നുള്ള പ്രതീക്ഷയില്‍ ദമ്പതിമാരിൽ നിന്ന് അനവധി സ്റ്റോറികളും ലഭിച്ചു.

Loading...

പ്രണയവും പരമ്പരാഗത ഫാഷനും തമ്മിലുള്ള അതുല്യമായ സമന്വയമാണ് ഹൗസ് ഓഫ് പട്ടൗഡിയുടെ കലാചാരുതയും സൗന്ദര്യവും. നിങ്ങൾക്ക് പറയാൻ ഒരു കഥയുണ്ടെങ്കിൽ, അത് storyoflove@myntra.comൽ ഷെയര്‍ ചെയ്യുക. അവരുടെ കഥയുടെ ഭാഗമാകുക, ഹൗസ് ഓഫ് പട്ടൗഡിയും മിന്ത്രക്കുമൊപ്പം നിരുപാധിക സ്നേഹം പിടിച്ചുപറ്റുക.

First published: September 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...