ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിലെ മറ്റു മന്ത്രിമാരില്‍ നിന്നും വ്യത്യസ്തനായി പ്രതാപ് ചന്ദ്ര സിങ് സാരംഗി. 58 അംഗ മന്ത്രിസഭയില്‍ 56-ാംമനായാണ് സാരംഗി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഒഡീഷയിലെ ബാലസോറില്‍ നിന്നും വിജയിച്ച 64 കാരനായ സാരംഗി ചെറുകിട വ്യവസായവകുപ്പ് സഹമന്ത്രിയായാണ് സ്ഥാനമേറ്റത്. ലളിത ജീവിതം പിന്തുടരുന്ന അദ്ദേഹം 'ഒഡീഷാ മോഡി' എന്നാണ് അറിയപ്പെടുന്നത്. മണ്കുടിലില് താമസിക്കുന്ന സാരംഗി സൈക്കിളും പൊതുഗതാഗത സംവിധനങ്ങളുമൊക്കെ ഉപയോഗപ്പെടുത്തായണ് മണ്ഡലത്തില്‍ സഞ്ചരിക്കുന്നത്.
ബാലസോര്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയായ ബി.ജെ.ഡിയിലെ രവീന്ദ്രകുമാര്‍ ജെനയെ പരാജയപ്പെടുത്തിയാണ് സാരംഗി ആദ്യമായി പാർലമെന്റിലെത്തിയത്. സമ്പന്നരായ എതിര് സ്ഥാനാര്‍ഥികള്‍ വന്‍തുക ചെലവഴിച്ചപ്പോള്‍ സൈക്കിളിലായിരുന്നു സാരംഗിയുടെ പ്രചാരണം. 12,956 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. കൃഷിയും ചിട്ടിഫണ്ട് തട്ടിപ്പുമാണ് പ്രചാരണത്തില്‍ ബി.ജെപി പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്.
രണ്ടു തവണ നിയമസഭയിലേക്കും സാരംഗി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004 ല്‍ ബിജെപി സ്ഥാനാര്‍ഥിയായും 2009 ല്‍ നീലഗിരിയില്‍ നിന്നും വിധാന്‍ സഭയിലേക്ക് സ്വതന്ത്രനായുമാണ് വിജയിച്ചത്.
ബാലസോറിലെ ഫക്കീര്‍ മോഹന്‍ കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ സാരംഗഗി ആര്.എസ്.എസിലൂടെ സാമൂഹികസേവനത്തിലേക്കു കടക്കുകയായിരുന്നു. ബജ്രംഗ് ദള്‍ സംസാഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also Read
ആദ്യം പാർലമെന്റിലേക്ക്; ഇനി വിവാഹ ജീവിതത്തിലേക്ക് : നസ്രത് ജഹാൻ വിവാഹിതയാകുന്നുഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.