• HOME
  • »
  • NEWS
  • »
  • india
  • »
  • Madras High Court| പൊതുസ്ഥലം ദൈവം കൈയേറിയാലും ഒഴിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; അപ്പീൽ ഹർജി ചെലവുസഹിതം തള്ളി

Madras High Court| പൊതുസ്ഥലം ദൈവം കൈയേറിയാലും ഒഴിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; അപ്പീൽ ഹർജി ചെലവുസഹിതം തള്ളി

‘‘നമുക്ക്‌ ആവശ്യത്തിന് ക്ഷേത്രങ്ങളുണ്ട്. പൊതുസ്ഥലം കൈയേറി ക്ഷേത്രം നിർമിക്കണമെന്ന് ഒരു ദൈവവും അപേക്ഷിക്കുന്നില്ല’’ - പാലപ്പാടരി മാരിയമ്മൻ ക്ഷേത്രത്തിന്റെ അപ്പീൽ ഹർജി ചെലവുസഹിതം തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടു.

  • Share this:
    ചെന്നൈ: പൊതുസ്ഥലം (public land) ദൈവം (God) കൈയേറിയാലും ഒഴിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി (Madras high court) ഉത്തരവിട്ടു. പൊതുസ്ഥലം കൈയേറുന്നത് അനുവദിക്കാനാവില്ലെന്നും പൊതുതാത്പര്യം സംരക്ഷിക്കുകയും നിയമവാഴ്ച ഉറപ്പാക്കുകയും വേണമെന്നും ജസ്റ്റിസ് എൻ ആനന്ദിന്റെ ഉത്തരവിൽ പറയുന്നു. നാമക്കൽ പാലപ്പാടരി മാരിയമ്മൻ ക്ഷേത്രം പൊതുസ്ഥലം കൈയേറിയെന്ന കേസിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ‌

    ചിലവ്യക്തികൾ പൊതുസ്ഥലം കൈയേറി ക്ഷേത്രം നിർമിക്കാനായി ആദ്യം വിഗ്രഹം സ്ഥാപിക്കും. ദൈവവിശ്വാസികൾ എന്നു നടിച്ച്‌ ക്ഷേത്രത്തിന്റെ പേരിൽ പൊതുസ്ഥലം കൈയേറുന്നത് വെച്ചുപൊറുപ്പിക്കാൻ പാടില്ല. ‘‘നമുക്ക്‌ ആവശ്യത്തിന് ക്ഷേത്രങ്ങളുണ്ട്. പൊതുസ്ഥലം കൈയേറി ക്ഷേത്രം നിർമിക്കണമെന്ന് ഒരു ദൈവവും അപേക്ഷിക്കുന്നില്ല’’ - പാലപ്പാടരി മാരിയമ്മൻ ക്ഷേത്രത്തിന്റെ അപ്പീൽ ഹർജി ചെലവുസഹിതം തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടു.

    നാമക്കൽ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ ഉൾപ്പെടുന്ന ക്ഷേത്രം മാരിയമ്മൻ കോവിൽ സ്ട്രീറ്റ് കൈയേറിയാണ് നിർമിച്ചത്. സമീപവാസികളുടെ പൊതുവഴിയാണ് ഇതിലൂടെ ഇല്ലാതായിരിക്കുന്നത്. 2005 മുതൽ പൊതുവഴി കൈയേറി ക്ഷേത്രം നിർമിച്ചതിനെതിരേ കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിവരുന്നുണ്ട്.

    Also Read- Free Food Grain | അന്നം മുടക്കാതെ കേന്ദ്ര സർക്കാർ; സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറുമാസത്തേക്ക് കൂടി നീട്ടി

    കേസ് ആദ്യം നാമക്കൽ മുൻസിഫ് കോടതിയാണ് പരിഗണിച്ചത്. പൊതുവഴി പുനഃസ്ഥാപിക്കണമെന്ന സമീപവാസികളുടെ ഹർജിയിൽ കൈയേറ്റം ഒഴിപ്പിക്കാൻ മുൻസിഫ് കോടതി മുനിസിപ്പാലിറ്റിക്ക് ഉത്തരവ് നൽകിയിരുന്നു. പൊതുവഴികളുടെ സംരക്ഷണം മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതിയും ഉത്തരവിൽ പറഞ്ഞു.

    കൈയേറ്റം എന്തുകൊണ്ട് തടഞ്ഞില്ലെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. മുനിസിപ്പാലിറ്റി കർക്കശനടപടികളെടുത്തിരുന്നെങ്കിൽ കൈയേറ്റം ഒഴിപ്പിക്കാൻ കഴിയുമായിരുന്നു. ചില ഉദ്യോഗസ്ഥർ വളരെ മോശമായാണ് ഇത്തരം വിഷയങ്ങൾ കൈകാര്യംചെയ്യുന്നത്. മറ്റുചില ഉദ്യോഗസ്ഥർക്ക് ദൈവഭയവുമാണ്. കൈയേറ്റം നടത്തി നിർമിച്ച പാലപ്പാടരി മാരിയമ്മൻ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ രണ്ടുമാസത്തിനകം മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചുമാറ്റണം.

    പൊതുജനങ്ങൾക്ക് മാരിയമ്മൻ ക്ഷേത്രത്തെരുവിലൂടെ സ്വതന്ത്രമായി നടന്നുപോകാൻ സാധിക്കണം. കൈയേറി നിർമിച്ച ഭാഗങ്ങൾ പൊളിച്ചുമാറ്റി അവയുടെ ചിത്രങ്ങൾ കോടതിയിൽ ഹാജരാക്കണം. പൊതുസ്ഥലം കൈയേറി ക്ഷേത്രം നിർമിച്ച ക്ഷേത്രഭാരവാഹികളുടെ നടപടി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

    English Summary: Even if the God encroaches a public space, court will order removal of such an encroachment to ensure that rule of law is safeguarded, the Madras high court observed. Justice Anand Venkatesh made the observation while dismissing an appeal moved by a Namakkal Arulmighu Palapattarai Mariamman Tirukovil, which has encroached into a public road.
    Published by:Rajesh V
    First published: