• HOME
  • »
  • NEWS
  • »
  • india
  • »
  • 'കരുണാനിധി വരെ സ്റ്റാലിനെ വിശ്വസിച്ചിട്ടില്ല, എന്നിട്ടല്ലെ ജനങ്ങൾ’: DMK നേതാവിനെതിരെ രൂക്ഷ വിമർശനവുമായി എടപ്പാടി പളനിസ്വാമി

'കരുണാനിധി വരെ സ്റ്റാലിനെ വിശ്വസിച്ചിട്ടില്ല, എന്നിട്ടല്ലെ ജനങ്ങൾ’: DMK നേതാവിനെതിരെ രൂക്ഷ വിമർശനവുമായി എടപ്പാടി പളനിസ്വാമി

“കരുണാനിധി തന്നെ സ്റ്റാലിനെ വിശ്വസിച്ചിട്ടില്ല. അദ്ദേഹം അസുഖബാധിതനായി കിടന്ന അവസാനത്തെ രണ്ട് വർഷവും പാർട്ടി നേതൃത്വം അദ്ദേഹത്തിന് കൈമാറാതിരുന്നത് ഇത് കൊണ്ടാണ്. സ്വന്തം മകനെ അദ്ദേഹത്തിന് വിശ്വാസമില്ലായിരുന്നു. ഇങ്ങനെയാണെങ്കിൽ ജനങ്ങൾ സ്റ്റാലിനെ എങ്ങനെ വിശ്വസിക്കും?” തിരുനൽവേലിയിൽ നടന്ന ഒരു തെരെഞ്ഞെടുപ്പ് റാലിക്കിടെ പളനിസ്വാമി പറഞ്ഞു.

എടപ്പാടി പളനിസ്വാമി, എം കെ സ്റ്റാലിൻ

എടപ്പാടി പളനിസ്വാമി, എം കെ സ്റ്റാലിൻ

  • Share this:
    ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. മു൯ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായിരുന്ന കരുണാനിധി പോലും സ്റ്റാലിനെ വിശ്വസിച്ചിട്ടില്ലായിരുന്നു എന്നും ജനങ്ങൾ എങ്ങനെ അദ്ദേഹത്തെ വിശ്വസിക്കും എന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്.

    “കരുണാനിധി തന്നെ സ്റ്റാലിനെ വിശ്വസിച്ചിട്ടില്ല. അദ്ദേഹം അസുഖബാധിതനായി കിടന്ന അവസാനത്തെ രണ്ട് വർഷവും പാർട്ടി നേതൃത്വം അദ്ദേഹത്തിന് കൈമാറാതിരുന്നത് ഇത് കൊണ്ടാണ്. സ്വന്തം മകനെ അദ്ദേഹത്തിന് വിശ്വാസമില്ലായിരുന്നു. ഇങ്ങനെയാണെങ്കിൽ ജനങ്ങൾ സ്റ്റാലിനെ എങ്ങനെ വിശ്വസിക്കും?” തിരുനൽവേലിയിൽ നടന്ന ഒരു തെരെഞ്ഞെടുപ്പ് റാലിക്കിടെ പളനിസ്വാമി പറഞ്ഞു. വാർത്താ ഏജ൯സിയായ എ.എ൯.ഐയാണ് ഇത് റിപ്പോർട്ട് ചെയ്തത്.

    Also Read- മദ്യം വാങ്ങാൻ നൽകിയ 500 രൂപ നോട്ട് കള്ളനോട്ടെന്ന് പറഞ്ഞ് വെട്ടി; നോട്ടുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ

    ഡി.എം.കെ പാർട്ടി നേതാക്കൾ നിരന്തരം സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുമെന്നും മുഖ്യ മന്ത്രി ആരോപിച്ചു. "കഴിഞ്ഞ നാല് വർഷമായി ഞാനാണ് സംസ്ഥാനത്തെ മുഖ്യ മന്ത്രി. ഒരു സർക്കാർ ഉദ്യോഗസ്ഥനെ പോലും ഞാ൯ ഭീഷണിപ്പെടുത്തിയിട്ടില്ല…. എന്നാൽ സ്റ്റാലിനും മക൯ ഉദയനിധി സ്റ്റാലിനും ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തുന്നു," ഇ.പി.എസ് പറഞ്ഞു. ഭരണം കൈയിലില്ലാതെ തന്നെ ഡി.എം.കെ നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിൽ ഭരണം കിട്ടിയാൽ എന്തായിരിക്കും അവസ്ഥ, മുഖ്യമന്ത്രി ചോദിക്കുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ ഡി.എം.കെയുടെ സ്ഥിരം പല്ലവിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    എ.ഐ.ഡി.എം.കെ ഏതെങ്കിലും ഒരു സീറ്റിലെങ്കിലും ജയിച്ചാൽ അയാൾ ബി.ജെ.പി ആയി മാറും എന്ന് സ്റ്റാലി൯ ആരോപിച്ചതിന് തൊട്ടു പിന്നാലെയാണ് ഇ.പി.എസിന്റെ ആരോപണം വരുന്നത്. “പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അടിമ സർക്കാറാണ് തമിഴ്നാട് ഭരിക്കുന്നത്. തമിഴ്നാട്ടിൽ എ.ഐ.ഡി.എം.കെ ഒരു വാഷൗട്ട് പാർട്ടിയാണ്. തമിഴ്നാട്ടിൽ എ.ഐ.ഡി.എം.കെ ഏതെങ്കിലും ഒരു സീറ്റിലെങ്കിലും ജയിച്ചാൽ അയാൾ ബി.ജെ.പി ആയി മാറും," ഇ.പി.എസ് പറഞ്ഞു.

    Also Read- ഷോപ്പിങ് മോളിൽ ട്രയൽ റൂമിന് പുറത്ത് പഴ്സ് തൂക്കിയിട്ടു; തിരിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരു ലക്ഷം രൂപ

    ഇത്തവണ തമിഴ്നാട്ടിൽ ഭരണം പിടിക്കും എന്ന ആത്മവിശ്വാസത്തിലാണ് സ്റ്റാലി൯. ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ഒരു ഡിജിറ്റൽ കൗണ്ടൗണ് ക്ലോക്ക് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ 234 അസംബ്ലി മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന മെയ് 2 ന്റെ കൗണ്ടാണ് ക്ലോക്കിൽ കാണിക്കുന്നത്. പാർട്ടി ചിഹ്നമായ ഉദയസൂര്യന്റെ കൂടെ ‘സ്റ്റാലി൯ വരുന്നു, പുതിയ പുലരിക്കായി കാത്തിരിക്കൂ’ എന്ന തലവാചകവും ഡി.എം.കെ ഓഫീസിന്റെ കവാടത്തിൽ കുറിച്ചിട്ടുണ്ട്.

    കേരളത്തിലേത് പോലെ തന്നെ ഏപ്രിൽ 6 നാണ് തമിഴ്നാട്ടിലും അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുക. മെയ് 2 ന് ഫലം പുറത്ത് വിടും. മുതിർന്ന രാഷ്ട്രീയ നേതാക്കളായിരുന്ന കരുണാനിധി, ജയലളിത തുടങ്ങിയവർ മരണപ്പെട്ടതിന് ശേഷം തമിഴ്നാട്ടിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
    Published by:Rajesh V
    First published: