• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'2004ൽ മൻമോഹൻ സിംഗ് പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിച്ചിരുന്നു'

news18india
Updated: August 23, 2018, 5:02 PM IST
'2004ൽ മൻമോഹൻ സിംഗ് പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിച്ചിരുന്നു'
news18india
Updated: August 23, 2018, 5:02 PM IST
ന്യൂഡൽഹി: യു.പി.എ സർക്കാരിന്റെ കാലത്ത് ഡോ. മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരിക്കെ ദുരന്തശേഷമുള്ള പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്കായി വിദേശ സഹായം സ്വീകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. അന്ന് രക്ഷാപ്രവർത്തനങ്ങൾക്കുള്ള അടിയന്തര വിദേശ സഹായമാണ് വേണ്ടെന്നുവച്ചതെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു വ്യക്ത‌മാക്കി. പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി യു.എ.ഇ പ്രഖ്യാപിച്ച 700 കോടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ന്യൂസ് 18നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'വികസനാവശ്യങ്ങൾക്കുള്ള സഹായം സ്വീകരിക്കുന്ന കാര്യത്തിൽ വാജ്പേയി സർക്കാരിന്റെ കാലത്താണ് ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. 2004ൽ മൻമോഹൻസിംഗ് വിദേശ സഹായത്തിന്റെ പേരിൽ ഇന്ത്യയിൽ വിദേശ ഏജൻസികളുടെ സാന്നിധ്യം ഒഴിവാക്കാനാണ് ശ്രമിച്ചത്. പുനരധിവാസത്തിനും പുനർനിർമാണ പ്രവർത്തനങ്ങൾക്കും സഹായം സ്വീകരിച്ചിരുന്നു. വിദേശ രാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് തടസമില്ല. പ്രളയത്തിൽ തകർന്ന കേരളത്തിന് ദീർഘകാല പുനരധിവാസ പുനർനിർമാണ പ്രവർത്തനങ്ങളാണ് വേണ്ടത്. ഈ സാഹചര്യത്തിൽ യു.എ.ഇയുടെ സഹായം സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്' - അദ്ദേഹം ചോദിച്ചു.

നിലവിലെ നയത്തിൽ മാറ്റം വരുത്തില്ലെന്നും വിദേശസഹായം സ്വീകരിക്കില്ലെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 2.8 ദശലക്ഷം ഇന്ത്യക്കാർ അധിവസിക്കുന്ന യു.എ.ഇ കേരളത്തിനായി 700 കോടിയായിരുന്നു പ്രഖ്യാപിച്ചത്. സഹായവാഗ്ദാനങ്ങൾക്ക് നന്ദി പറഞ്ഞ സർക്കാർ എന്നാൽ ആഭ്യന്തരമായി ഇതിനായുള്ള പണം കണ്ടെത്തുമെന്നും വ്യക്തമാക്കിയിരുന്നു.

കേരളത്തിന് ലഭിച്ച വിദേശസഹായം സ്വീകരിക്കമമെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. യു.എ.ഇക്ക് പുറമെ ഖത്തർ 36 കോടിയും മാലിദ്വീപ് 50,000 ഡോളറും കേരളത്തിനായി പ്രഖ്യാപിച്ചിരുന്നു.

 
First published: August 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍