നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മക്കളുടെ ഉടമയല്ല അച്ഛൻ; സ്വന്തം പേരിനൊപ്പം അമ്മയുടെ പേരും ചേർക്കാനുള്ള അവകാശം മക്കൾക്കുണ്ട്: ഡൽഹി ഹൈക്കോടതി

  മക്കളുടെ ഉടമയല്ല അച്ഛൻ; സ്വന്തം പേരിനൊപ്പം അമ്മയുടെ പേരും ചേർക്കാനുള്ള അവകാശം മക്കൾക്കുണ്ട്: ഡൽഹി ഹൈക്കോടതി

  അമ്മയുടെ പേര് ചേർക്കുന്നതിൽ മകൾ സന്തോഷവതിയാണെങ്കിൽ പിന്നെ എന്താണ് പ്രശ്നമെന്നും കോടതി

  representative image

  representative image

  • Share this:
   ന്യൂഡൽഹി: സ്വന്തം പേരിനൊപ്പം അമ്മയുടെ പേര് ചേർക്കാനുള്ള അവകാശം മക്കൾക്കുണ്ടെന്ന് ഡൽഹി ഹൈക്കോടതി. മക്കളുടെ ഉടമയല്ല അച്ഛനെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രേഖ പള്ളിയുടേതാണ് വാക്കാലുള്ള നിരീക്ഷണം.

   മകളുടെ പേരിനൊപ്പം അമ്മയുടെ പേര് മാറ്റി തന്റെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. മക്കൾക്ക് അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം ചേർക്കാനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി, തന്റെ പേര് മാത്രമേ ചേർക്കാവൂ എന്ന് നിർബന്ധിക്കാൻ മക്കളുടെ ഉടമയല്ല പിതാവ് എന്നും നിരീക്ഷിച്ചു.

   ഔദ്യോഗിക രേഖകളിൽ മകളുടെ പേരിനൊപ്പം അമ്മയുടെ പേരല്ല, മറിച്ച് തന്റെ പേരാണ് വേണ്ടത് എന്നായിരുന്നു പിതാവിന്റെ വാദം. എന്നാൽ, ഈ വാദം തള്ളിയ കോടതി എന്തുകൊണ്ട് അമ്മയുടെ പേര് കുട്ടിയുടെ പേരിനൊപ്പം ചേർത്തു കൂടാ എന്ന് ചോദിച്ചു.
   Also Read- പെഗസസ് ഫോൺ ചോർത്തൽ: വാർത്തകൾ ശരിയാണെങ്കിൽ ആരോപണം വളരെ ഗുരുതര സ്വഭാവമുള്ളതാണെന്ന് സുപ്രീം കോടതി

   പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്വന്തം തീരുമാന പ്രകാരം പേരു മാറ്റാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരനുമായി അകന്നു കഴിയുന്ന ഭാര്യയാണ് പേരു മാറ്റിയതെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.

   പ്രായപൂർത്തിയാകാത്ത മകൾ സ്വന്തം പേരിനൊപ്പം അമ്മയുടെ പേര് ചേർത്തതിൽ സന്തോഷവതിയാണെങ്കിൽ എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു.

   കുട്ടിയുടെ പഴയപേരില്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ടെന്നും പേര് മാറ്റുന്നതിലൂടെ ഇന്‍ഷുറന്‍സ് നടപടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും പിതാവ് വാദിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് സ്‌കൂളിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം.
   Published by:Naseeba TC
   First published:
   )}