കന്യാകുമാരി: ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തമിഴ് നാട്ടിൽ നിന്നുമാണെന്നത് എല്ലാവരെയും അഭിമാനം കൊള്ളിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ കന്യാകുമാരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ധീരനായ വിങ് കമാൻഡർ അഭിനന്ദൻ തമിഴ്നാട്ടിൽ നിന്നുമാണെന്നത് എല്ലാവരും അഭിമാനിക്കുന്ന കാര്യമാണ്... ഇന്ത്യയുടെ ആദ്യ വനിതാ വനിതാ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ തമിഴ്നാട്ടിൽ നിന്നുമാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു," മോദി പറഞ്ഞു.
മാർത്താണ്ഡം, പാര്‍വതിപുരം ഉള്‍പ്പെടെ 40000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇവിടെ നിർവഹിക്കുക. പ്രധാനമന്ത്രയുടെ വരവിനോടനുബന്ധിച്ച് 5000 പൊലീസുകാർ വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയത്.
അതേസമയം ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിന് പുറമെ നിശ്ചയിച്ചിരുന്ന രാഷ്ട്രീയ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയം ചുരുക്കി നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് വേദികളാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഒരു വേദി മാത്രമാക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.