'എല്ലാം പരസ്യമാക്കനാവില്ല'; ശരദ് പാവാറുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറാകാതെ അമിത് ഷാ
'എല്ലാം പരസ്യമാക്കനാവില്ല'; ശരദ് പാവാറുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറാകാതെ അമിത് ഷാ
വാറുമായും മുതിര്‍ന്ന എന്‍സിപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഫ്രഫുല്‍ പട്ടേലുമായും അഹമ്മദാബാദില്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ന്യൂഡല്‍ഹി: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ തള്ളാതെ അമിത് ഷാ. 'എല്ലാം പരസ്യമക്കാനാവില്ല'എന്നായിരുന്നു ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തിന് അമിത് ഷാ മറുപടി നല്‍കിയത്. പവാറുമായും മുതിര്‍ന്ന എന്‍സിപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഫ്രഫുല്‍ പട്ടേലുമായും അഹമ്മദാബാദില്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് അമിത് ഷാ പവാര്‍ കൂടിക്കാഴ്ച നടന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉയര്‍ന്നത്. ഈ ആരോപണം മഹാരാഷ്ട്രയിലെ മഹാ അഘാടി സഖ്യത്തിലും അസ്വരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു.
ബാറുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിമാസം 100 കോടി പിരിക്കണമെന്ന്് ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നെന്നായിരുന്നു പരം ബിര്‍ സിങ്ങിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം ദേശ്മുഖ് തള്ളയിരുന്നു. മാര്‍ച്ച് 17 പരം ബിര്‍ സിങ്ങിനെ സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ലോ-കീ ഹോം ഗാര്‍ഡ് വകുപ്പിലേക്ക് മാറ്റിയിരുന്നു. സഹപ്രവര്ത്തകരോട്് ഗുരുതരവും മാപ്പാര്ഹിക്കാത്തതുമായ തെറ്റുകള്‍ ചെയ്തെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരെ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരം ബിര്‍ സിങ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ആഴ്ച ആദ്യം ഐപിഎസ് ഉദ്യോഗസ്ഥന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദേശ്മുഖ് മുംബൈ പൊലീസ് ഉദ്യോഗസ്ഥരുമായി വസതിയില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഈ യോഗത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പ്രതിമാസം 100 കോടി രൂപ സ്വരൂപിക്കാന്‍ ദേശ്മുഖ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ദേശ്മുഖ് ഇടപെടുകയും ഓഫീസ് ദുരുപയോഗം ചെയ്യുന്നുവെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
'എല്ലാം പരസ്യമാക്കനാവില്ല'; ശരദ് പാവാറുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറാകാതെ അമിത് ഷാ
അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്ക് പുനരധിവാസ കേന്ദ്രം; പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി യുപിയില്‍ ആരംഭിക്കും
PM Modi Parliament Speech:'നിങ്ങളെറിയുന്ന ചെളിയില്‍ താമര നന്നായി വിരിയും; നെഹ്രുവിന്റെ കുടുംബ പേര് ഉപയോഗിക്കാൻ എന്തിന് ഭയം': പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
എഴുത്തിരുത്തിനു പിന്നാലെ മമതയെ പുകഴ്ത്തൽ; ഗവർണർ ആനന്ദബോസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി
പുനര്‍വിവാഹം ചെയ്ത ഭാര്യയ്ക്കും ജവാന്റെ മരണാനന്തര ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടെന്ന് കോടതി
മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
വീടുവെക്കാൻ പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം കിട്ടിയ നാല് സ്ത്രീകൾ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം പോയി
രാജസ്ഥാനിൽ കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു
ജസ്റ്റിസ് വിനോദ് ചന്ദ്രന് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും; സുപ്രീംകോടതി കൊളീജിയം ഉത്തരവായി
ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്
'നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല'; പ്രധാനമന്ത്രി നരേന്ദ്രമോദി