നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • വോട്ടിങ് യന്ത്രം: സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ്; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന നിലപാടില്ലാതെ സിപിഎം

    വോട്ടിങ് യന്ത്രം: സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ്; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന നിലപാടില്ലാതെ സിപിഎം

    വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടത്തിയാണ് ബിജെപി രണ്ടാമതും അധികാരത്തിൽ എത്തിയതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു

    News 18

    News 18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ യോഗം ചേരും. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യം യോഗം ചർച്ച ചെയ്യും. ഇക്കാര്യത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന നിലപാടിൽ ആണ് കോൺഗ്രസ്.

      വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടത്തിയാണ് ബിജെപി രണ്ടാമതും അധികാരത്തിൽ എത്തിയതെന്ന് തൃണമൂൽ കോൺഗ്രസും ആരോപിക്കുന്നു. പാർലമെന്റിനകത്തും പുറത്തും വിഷയം സജീവമായി ഉന്നയിക്കുന്നതും നിയമനടപടികൾ ഉൾപ്പടെയുള്ള കാര്യങ്ങൾ സ്വീകരിക്കുന്നതും യോഗം ചർച്ച ചെയ്യും.

      ഈ മാസം ഏഴിന് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗതത്തിന് ശേഷമായിരിക്കും സിപിഎം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുക. ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോകണമെന്ന നിലപാട് നിലവിൽ സിപിഎമ്മിന് ഇല്ല.
      First published:
      )}