നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ചിദംബരത്തിന് താൽക്കാലിക ആശ്വാസം; തീഹാര്‍ ജയിലിലേക്ക് അയയ്‌ക്കേണ്ടെന്ന് സുപ്രീംകോടതി

  ചിദംബരത്തിന് താൽക്കാലിക ആശ്വാസം; തീഹാര്‍ ജയിലിലേക്ക് അയയ്‌ക്കേണ്ടെന്ന് സുപ്രീംകോടതി

  ഇടക്കാല ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചില്ലെങ്കില്‍ സി.ബി.ഐ കസ്റ്റഡി മൂന്നു ദിവസം കൂടി ദീര്‍ഘിപ്പിച്ചതായി കരുതണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

  • Share this:
   ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ തീഹാര്‍ ജയിലേക്ക് അയയ്ക്കരുതെന്ന് സുപ്രീംകോടതി. വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയോ ഇടക്കാല ജാമ്യം അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.

   ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് വിചാരക്കോടതിയോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇടക്കാല ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചില്ലെങ്കില്‍ സി.ബി.ഐ കസ്റ്റഡി മൂന്നു ദിവസം കൂടി ദീര്‍ഘിപ്പിച്ചതായി കരുതണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

   സി.ബി.ഐ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മുതിര്‍ന്ന അഭാഭാഷകനും കോണ്‍ഗ്രസ് നേതാവുമായി കപില്‍ സിബലാണ് ചിദംബരത്തിനു വേണ്ടി ഹാജരായത്.

   Also Read ജാമ്യാപേക്ഷ തള്ളി; പി. ചിദംബരം തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ    
   First published:
   )}