• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സഞ്ജീവ് ഭട്ട് അറസ്റ്റില്‍ : 20 വര്‍ഷം മുമ്പുള്ള കേസിലാണ് അറസ്റ്റ്

news18india
Updated: September 5, 2018, 12:34 PM IST
സഞ്ജീവ് ഭട്ട്  അറസ്റ്റില്‍ : 20 വര്‍ഷം മുമ്പുള്ള കേസിലാണ് അറസ്റ്റ്
news18india
Updated: September 5, 2018, 12:34 PM IST
അഹമ്മദാബാദ് : ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും നിരന്തര വിമര്‍ശകനായ ഭട്ടിനെ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസിന്റെ പേരിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

1998 ല്‍ ഗുജറാത്തിലെ ബനാസ്‌കന്ദയില്‍ സഞ്ജീവ് ഭട്ട് ഡിസിപി ആയിരുന്നപ്പോള്‍ അഭിഭാഷകനെതിരെ വ്യാജകേസുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ പരാതിയില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് സഞ്ജീവ് ഭട്ട് ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ ഭട്ട് പരസ്യമായി രംഗത്തെത്തിയിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ രംഗത്തു വന്ന ഇദ്ദേഹത്തെ 2011 ല്‍ സസ്‌പെന്‍ഡ് ചെയ്യുകയും 2015 ല്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുകയുമായിരുന്നു.
First published: September 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍