HOME » NEWS » India » EX KERALA GOVERNOR RL BHATIA DIES OF COVID 19 IN AMRITSAR

മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

News18 Malayalam | news18-malayalam
Updated: May 15, 2021, 2:26 PM IST
മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു
ആർ എൽ ഭാട്ടിയ
  • Share this:
അമൃത്സർ: കേരളത്തിന്റെ മുൻ ഗവർണറും മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന ആർ എൽ ഭാട്ടിയ (രഘുനന്ദൻ ലാൽ ഭാട്ടിയ) അന്തരിച്ചു. 99 വയസായിരുന്നു. കോവിഡ് ബാധിച്ച് അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 23 ജൂൺ 2004 മുതൽ 10 ജൂലൈ 2008 വരെ കേരള ഗവർണറായിരുന്നു. അമൃത്‌സർ മണ്ഡലത്തിൽനിന്ന് ആറുതവണ ലോക്സഭാംഗമായി. 1972 ലാണ് അമൃത്‌സറിൽനിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 1980, 1985, 1992, 1996, 1999 വർഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു.

Also Read- മമത ബാനർജിയുടെ ഇളയ സഹോദരൻ അഷിം ബാനർജി കോവിഡ് ബാധിച്ച് മരിച്ചു

2004ൽ സിക്കന്ദർ ഭക്തിന്റെ നിര്യാണത്തിനുശേഷമാണ് അദ്ദേഹം കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റത്. 2008 മുതൽ 2009 വരെ ബിഹാർ ഗവർണറായും സേവനമനുഷ്ടിച്ചു. 1975-1977 കാലഘട്ടത്തിൽ കോൺ​ഗ്രസ് പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷനായി പ്രവർത്തിച്ചു. 1991 ൽ എഐസിസി ജനറൽ സെക്രട്ടറിയായി. 1983ൽ ലോക്സഭയിലെ പെറ്റീഷൻസ് കമ്മിറ്റി ചെയർമാനായി.

Also Read- ടൗട്ടെ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 9 ജില്ലകളിൽ റെഡ് അലർട്ട്; മറ്റു ജില്ലകളിൽ ഓറഞ്ച്

അമൃത്സറിലെ ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആർ എൽ ഭാട്ടിയ വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് മരണമടഞ്ഞതെന്ന് അമൃത്സർ വെസ്റ്റ് കോൺഗ്രസ് എംഎൽഎയായ രാജ് കുമാർ പറഞ്ഞു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് നടന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു

മുന്‍ കേരള ഗവര്‍ണര്‍ ശ്രീ ആര്‍ എല്‍ ഭാട്ടിയയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. “മുന്‍ കേരള ഗവര്‍ണര്‍ ശ്രീ ആര്‍ എല്‍ ഭാട്ടിയയുടെ ദേഹവിയോഗം അതീവ ദുഃഖകരമാണ്. സൗമ്യമായ പെരുമാറ്റവും ഭരണപാടവവും കൊണ്ട് അദ്ദേഹം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയായി. ഗവര്‍ണര്‍, വിദേശകാര്യ സഹമന്ത്രി, മികച്ച പാര്‍ലമെന്റേറിയന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സേവനം എക്കാലവും സ്മരിക്കപ്പെടും",-ഗവര്‍ണര്‍ അനുശോചനസന്ദേസത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി അനുശോചിച്ചു

മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്ന അദ്ദേഹം മികച്ച പാർലമെന്ററിയനുമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Also Read- ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ വധശ്രമത്തിന് കേസ്

English Summary: Former Union minister of state for external affairs RL Bhatia died after testing positive for Covid-19 at a private hospital in Amritsar on Friday night. He was 99. Bhatia, who also served as the governor of Kerala from 2004-08, is survived by a son and a daughter, both based in Amritsar.
Published by: Rajesh V
First published: May 15, 2021, 2:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories