നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിവാഹക്കാര്യത്തിൽ പീഡനമെന്ന് ആരോപണം; ആരോപണവുമായി മധ്യപ്രദേശ് മുൻ BJP എംഎൽഎയുടെ മകൾ

  വിവാഹക്കാര്യത്തിൽ പീഡനമെന്ന് ആരോപണം; ആരോപണവുമായി മധ്യപ്രദേശ് മുൻ BJP എംഎൽഎയുടെ മകൾ

  താൻ മാനസികമായി ആരോഗ്യമുള്ളയാളാണെന്നും വീട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഭാരതി വ്യക്തമാക്കി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ഭോപ്പാൽ: നിയമസഭാ സാമാജികന്‍റെ മകനെ വിവാഹം കഴിക്കാൻ കുടുംബം തന്നെ നിർബന്ധിക്കുന്നുവെന്ന് ആരോപിച്ച് യുവതി ഹൈക്കോടതിയിൽ. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ മുൻ ബി ജെ പി എം എൽ എയുടെ മകളാണ് പരാതിക്കാരി. ഭോപ്പാൽ സെൻട്രലിൽ നിന്നുള്ള എം എൽ എ സുരേന്ദ്ര നാഥ് സിംഗിന്‍റെ മകൾ 28കാരിയായ ഭാരതി സിംഗ് ആണ് പരാതി നൽകിയത്.

   അതേസമയം, മകളെ കാണാതായെന്ന് വ്യക്തമാക്കി മധ്യപ്രദേശ് മുൻ എം എൽ എ ഒക്ടോബർ 16ന് കമല നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മകൾ മാനസികപ്രശ്നമുള്ള ആളാണെന്നും മുൻ എം എൽ എ നൽകിയ പരാതിയിൽ പറഞ്ഞിരുന്നെന്ന് ഇൻസ്പെക്ടർ വിജയ് സിസോദിയ പറഞ്ഞു.

   കൊട്ടിക്കലാശം കൊട്ടിക്കയറിയത് ആകാശത്തിലേക്ക്; മേയർ ബ്രോ ജെസിബിയിൽ; BJP സ്ഥാനാർത്ഥി ക്രയിനിൽ

   എന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി ഞാൻ ഒരു എം‌എൽ‌എയുടെ മകനെ വിവാഹം കഴിക്കണമെന്നാണ് എന്‍റെ കുടുംബം ആഗ്രഹിക്കുന്നതെന്ന് ഒരു പ്രാദേശിക വാർത്താ ചാനലിൽ വന്ന വീഡിയോ ക്ലിപ്പിൽ ഭാരതി സംസാരിക്കുന്നുണ്ട്. താനൊരു മുസ്ലിമിനോ ക്രിസ്ത്യാനിക്കോ ഒപ്പമല്ല. എന്‍റെ ഇഷ്ടപ്രകാരം വീടു വിട്ടിറങ്ങിയതിനു ശേഷം താൻ സുരക്ഷിയും സന്തുഷ്ടയുമാണെന്നും അവർ പറഞ്ഞു.

   താൻ മാനസികമായി ആരോഗ്യമുള്ളയാളാണെന്നും വീട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഭാരതി വ്യക്തമാക്കി. നേരത്തെയും 10-12 തവണ വീടു വിട്ടിറങ്ങിയതായും ഭാരതി വ്യക്തമാക്കി. ജബൽപുരിലെ മധ്യപ്രദേശ് ഹൈക്കോടതിയെ പൊലീസ് സംരക്ഷണം തേടി ഭാരതി സമീപിച്ചതായി അവരുടെ അഭിഭാഷകനായ അങ്കിത് സക്സേന പറഞ്ഞു.

   First published: