• HOME
  • »
  • NEWS
  • »
  • india
  • »
  • Suicide | നീറ്റ് പിജി പരീക്ഷ; സമ്മര്‍ദ്ദം താങ്ങാനാവാതെ തമിഴ്നാട്ടില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

Suicide | നീറ്റ് പിജി പരീക്ഷ; സമ്മര്‍ദ്ദം താങ്ങാനാവാതെ തമിഴ്നാട്ടില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

പരീക്ഷയ്ക്ക് രണ്ടു ദിവസം ശേഷിക്കെയാണ് ആത്മഹത്യ.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: നീറ്റ് പിജി(NEET PG) പരീക്ഷയുടെ സമ്മര്‍ദം താങ്ങനാകാതെ തമിഴ്‌നാട്ടില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി(Suicide). കോയമ്പത്തൂര്‍ സ്വദേശി ഡോ രാശിയാണ് പഠന മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. പരീക്ഷയ്ക്ക് രണ്ടു ദിവസം ശേഷിക്കെയാണ് ആത്മഹത്യ. പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടുകാര്‍ വന്ന് വിളിച്ചപ്പോള്‍ മുറി ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാശി ജീവനൊടുക്കിയതായി കണ്ടെത്തിയത്.

    മേട്ടുപ്പാളയം സ്വദേശിയായ കാട്ടൂര്‍ ഡോ രാശി, എംഡി പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പരീക്ഷയുടെ പിരിമുറുക്കത്തില്‍ രാശി കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് മേട്ടുപ്പാളയം പൊലീസ് പറഞ്ഞു.

    Also Read-Suicide |ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപണം നേരിട്ടയാള്‍ ആറ്റില്‍ ചാടി ജീവനൊടുക്കി

    മെഡിക്കല്‍ പിജി നീറ്റ് പരീക്ഷ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ് പിജി പരീക്ഷയുടെ നടത്തിപ്പ് അശാസ്ത്രീയമെന്ന് ആരോപിച്ച് നിരവധി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ട്വിറ്ററും ഫേസ്ബുക്കും അടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചു.

    Also Read-Hyderabad Rape | ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ വെടിവെച്ച് കൊന്നത് വ്യാജഏറ്റുമുട്ടലിലെന്ന് സുപ്രീംകോടതി സമിതി

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Jayesh Krishnan
    First published: