നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • EXCLUSIVE:ബലാകോട്ട് മിന്നലാക്രമണം; മിറാഷ് പൈലറ്റുമാരുടെ വെളിപ്പെടുത്തൽ

  EXCLUSIVE:ബലാകോട്ട് മിന്നലാക്രമണം; മിറാഷ് പൈലറ്റുമാരുടെ വെളിപ്പെടുത്തൽ

  ആക്രമണത്തെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത വ്യോമസേന ഉദ്യോഗസ്ഥരും പൈലറ്റുമാരും മാത്രമാണ് ഇതേക്കുറിച്ച് അറിഞ്ഞിരുന്നത്. ബലാകോട്ട് ആക്രമണത്തിൽ പങ്കെടുത്ത രണ്ട് പൈലറ്റുമാർ ആക്രമണം നടത്തിയത് എങ്ങനെയെന്ന് ന്യൂസ് 18നോട് വെളിപ്പെടുത്തുന്നു...

  Mirage-2000-fighter-jets-used-by-IAF-for-a-strike-on-biggest-Jaish-Terror-Camp-in-Balakot

  Mirage-2000-fighter-jets-used-by-IAF-for-a-strike-on-biggest-Jaish-Terror-Camp-in-Balakot

  • Share this:
   ഈ വർഷം ഫെബ്രുവരി 26നാണ് ഇന്ത്യ പാകിസ്ഥാനിലെ ബലാകോട്ടിൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ നൂറിലേറെ ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറെ ദിവസത്തെ തയ്യാറെടുപ്പിനുശേഷമാണ് ഇത്തരമൊരു ആക്രമണം വ്യോമസേന നടപ്പാക്കിയത്. എങ്ങനെയാണ് ഇത് സംഭവിച്ചത്? ബലാകോട്ട് ആക്രമണം എങ്ങനെ നടപ്പാക്കി? ആക്രമണത്തെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത വ്യോമസേന ഉദ്യോഗസ്ഥരും പൈലറ്റുമാരും മാത്രമാണ് ഇതേക്കുറിച്ച് അറിഞ്ഞിരുന്നത്. ബലാകോട്ട് ആക്രമണത്തിൽ പങ്കെടുത്ത രണ്ട് പൈലറ്റുമാർ ആക്രമണം നടത്തിയത് എങ്ങനെയെന്ന് ന്യൂസ് 18നോട് വെളിപ്പെടുത്തി. ഏറെ പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത് പേര് വെളിപ്പെടുത്താത്ത രണ്ട് പൈലറ്റുമാരാണ്.

   ഏറെ നാളത്തെ തയ്യാറെടുപ്പിന് ശേഷം...

   ഫെബ്രുവരി 26ന് പുലർച്ചെ രണ്ടു മണിക്കും നാലു മണിക്കും ഇടയിൽ മിറാഷ് വിമാനങ്ങൾ ഉയർന്നുപൊങ്ങി. ബലാകോട്ടിലെ ഷെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രമായിരുന്നു ലക്ഷ്യം. ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പിനുശേഷമാണ് ആക്രമണം നടത്തിയത്. മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ച് തുടർച്ചയായ പരിശീലനമാണ് ഇതിനുവേണ്ടി നടത്തിയത്.

   ആക്രമണം നടത്താൻവേണ്ടിയാണ് പരിശീനം നടത്തിയിരുന്നതെന്ന് അതിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട വിങ് കമാൻഡർമാർ ആ ദിവസം വരെ അറിഞ്ഞിരുന്നില്ല.

   ആക്രമണത്തെക്കുറിച്ച് പദ്ധതി തയ്യാറാക്കുന്ന ഘട്ടമെത്തിയെങ്കിലും പരിശീലനം നടത്തിയ പൈലറ്റുമാരിൽ ആരൊക്കെ ആക്രമണത്തിന് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല. ലക്ഷ്യം ഭേദിച്ച് മിറാഷ് വിമാനങ്ങൾ നിരന്തരം പരിശീലനം നടത്തിക്കൊണ്ടിരുന്നു. ഒടുവിൽ ആ ദിവസമെത്തി. തലേദിവസം വൈകിട്ട് നാലുമണിയോടെ മാത്രമാണ് ആക്രമിക്കാനുള്ള പദ്ധതി പൈലറ്റുമാരുമായി ഉന്നത ഉദ്യോഗസ്ഥർ പങ്കുവെക്കുന്നത്. മിറാഷ് വിമാനങ്ങളിൽ ഘടിപ്പിക്കേണ്ട പേലോഡ്സ്, മിസൈലുകൾ എന്നിവയെക്കുറിച്ച് എയർക്രാഫ്റ്റ് മെയ്ന്‍റനൻസ് ടീം പൈലറ്റുമാരുമായി സംസാരിച്ചു. സ്പൈസ് 2000 എന്ന പേലോഡ്സും ക്രിസ്റ്റൽ മേസ് ബോബുമാണ് ആക്രമണത്തിനായി മിറാഷിൽ സജ്ജീകരിച്ചത്.

   ഇക്കാര്യം ആക്രമണത്തിന് നിയോഗിക്കപ്പെട്ട പൈലറ്റുമാർ കുടുംബാംഗങ്ങളോട് പോലും വെളിപ്പെടുത്തിയിരുന്നില്ല. ആറു മിറാഷ് വിമാനങ്ങളും ഓരോന്നിലും രണ്ടു വീതം ആകെ 12 പൈലറ്റുമാരെയുമാണ് ആക്രമണത്തിന് നിയോഗിച്ചത്. ഇതിൽ ഒരു പൈലറ്റിന് പരിശീലനഘട്ടത്തിൽത്തന്നെ വ്യോമാക്രമണത്തിനായാണ് തന്നെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹം അക്കാര്യം ആക്രമണം പൂർത്തിയാക്കുന്നതുവരെ ആരോടും ഇത് പറഞ്ഞിരുന്നില്ല. ഏറ്റവും വെല്ലുവിളിനിറഞ്ഞ ഈ ദൌത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് ഇത്തരത്തിൽ രഹസ്യമായി ഇത് കൈകാര്യം ചെയ്തതുകൊണ്ടാണ്.

   'മേഘങ്ങൾ ശക്തമെങ്കിൽ റഡാറുകൾ വിമാനങ്ങളെ കണ്ടുപിടിക്കില്ല'; മോദിയെ ശരിവെച്ച് എയർ മാർഷൽ രഘുനാഥ് നമ്പ്യാർ

   സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ച ശേഷം ഞങ്ങള്‍ പെട്ടെന്ന് തന്നെ തിരിച്ചെത്തി...

   നിയന്ത്രണ രേഖ കടന്ന് പാക് പ്രദേശത്തിനകത്ത് എത്രദൂരം പോയെന്ന് പൈലറ്റുമാര്‍ വെളിപ്പെടുത്തിയില്ല. അവരുടെ ലക്ഷ്യത്തിലെത്താന്‍ തന്ത്രപരമായ മാർഗരേഖ പിന്തുടര്‍ന്നുവെന്ന് അവര്‍ പറഞ്ഞു. ആറ് മിറാഷ് യുദ്ധവിമാനങ്ങളാണ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചത്. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നതിന് വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ച ശേഷം അവ തിരിച്ചെത്തി. അതുപോലെ തന്നെ പൈലറ്റുമാരും.

   60 മുതല്‍ 90 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവര്‍ തിരിച്ചെത്തി...

   ലക്ഷ്യ സ്ഥാനത്തെത്തിയ ഉടന്‍തന്നെ നേരത്തെ തന്നെ സജ്ജമാക്കിയ സ്‌ഫോടക വസ്തുക്കള്‍ 60 മുതല്‍ 90 സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിന്യസിച്ചു. അതിനുപിന്നാലെ ഉടന്‍ തന്നെ ഇന്ത്യന്‍ മേഖലയില്‍ തിരിച്ചെത്തിയെന്ന് ഒരു പൈലറ്റ് പറഞ്ഞു. മിറാഷ് യുദ്ധവിമാനങ്ങള്‍ക്ക് മറ്റ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളുടെ നിരീക്ഷണവും പിന്തുണയും ലഭിച്ചിരുന്നു.

   ആക്രമണത്തിന് ശേഷം പൈലറ്റുമാര്‍ രണ്ട് ദിവസം ഉറങ്ങി

   ആക്രമണം നടത്തിയതിന് ശേഷം എന്ത് ചെയ്തു എന്ന ചോദ്യത്തിന് രണ്ട് ദിവസം വിശ്രമം എടുത്തു എന്നാണ് രണ്ട് പൈലറ്റുമാര്‍ പറഞ്ഞത്. അതില്‍ കൂടുതല്‍ സമയവും ഉറക്കം ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. ഈ മിഷനുവേണ്ടി തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്തതിനാല്‍ യഥാര്‍ഥത്തില്‍ അവര്‍ തളര്‍ന്നു പോയിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മിറാഷ് വിമാനങ്ങളാണ് ഉപയോഗിച്ചത് എന്ന് അറിഞ്ഞതോടെ പൈലറ്റുമാര്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് ഫോണ്‍വിളികളും വാട്‌സ്ആപ്പ് സന്ദേശങ്ങളും വന്നു. ഈ രണ്ട് പൈലറ്റുമാര്‍ അവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചു. അതുമാത്രമല്ല, സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുമ്പും ശേഷവും പൈലറ്റുമാര്‍ അവധിയെടുത്തിരുന്നില്ല.

   മുൻകൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ടതും ജിപിഎസ് കണക്ടഡുമായി ക്രമീകരിച്ചാണ് പേലോഡ്സ് ആക്രമണത്തിനായി വിമാനങ്ങളിൽ നിന്ന് വിച്ഛേദിക്കുന്നതെന്ന് ഒരു പൈലറ്റ് പറഞ്ഞിരുന്നു. മുൻകൂട്ടി തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്യത്തിലേക്കാണ് പേലോഡ്സിനെ അയച്ചത്. കാർഗിൽ ആക്രമണത്തിനിടെ ഇത്തരത്തിൽ ബോംബുകൾ വർഷിക്കുന്ന ചില ചിത്രങ്ങൾ പുറത്തുവന്നിരുന്നു, ഇത് ശരിക്കും പാകിസ്ഥാനുള്ള സന്ദേശമായിരുന്നു. സ്പൈസ് പേലോഡ്സ് ഉപയോഗിച്ചത് പാകിസ്ഥാന് ഏതെങ്കിലും തരത്തിലുള്ള സന്ദേശം നൽകാനാണോയെന്ന് ചില പൈലറ്റുമാർ ചോദിച്ചിരുന്നു. എന്നാൽ അങ്ങനെയൊന്നുമല്ലായിരുന്നു. സ്പൈസ് പേലോഡ്സ് വളരെ മനോഹരമായ ഒന്നാണെന്നും അതേക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടതൊന്നും അത് ഉപയോഗിക്കുമ്പോൾ അനുഭവപ്പെടാറില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് പൈലറ്റുമാർ പറയുന്നത്. ബലാകോട്ടിൽ അഞ്ച് സ്പൈസ് പേലോഡ്സാണ് ഇന്ത്യൻ വ്യോമസേന ഉപയോഗിച്ചത്.
   First published:
   )}