ന്യൂഡല്‍ഹി: അയോധ്യയിലെ രാമ ക്ഷേത്രം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന അന്തിമവിധി അംഗീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിൽ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. New18 Network എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
അഭിമുഖത്തില്‍ അയോധ്യയ്ക്കു പുറമെ ജനസംഖ്യാ നിയന്ത്രണം, എല്ലാവരും ഹിന്ദി സംസാരിക്കണമെന്ന അമിത് ഷായുടെ പ്രസ്താവന എന്നിവയെ കുറിച്ചുള്ള അഭിപ്രായങ്ങളും യോഗി പങ്കുവച്ചു.
അയോധ്യയിലെ രാമ ക്ഷേത്ര വിവാദം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ചരിത്ര യാഥാര്‍ഥ്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
'രാമ ക്ഷേത്രം സംബന്ധിച്ച തര്‍ക്കത്തില്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. കോടതി വിധി എന്തായാലും അതു നടപ്പാക്കും. പക്ഷെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ തയാറാകുന്നതാണ് ഉചിതം.''- യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya case, Bjp, Uttar Pradesh, Yogi adithyanadh, Yogi Govt