• HOME
 • »
 • NEWS
 • »
 • india
 • »
 • Exclusive | മനുഷ്യക്കടത്ത് ബന്ധം: റോഹിങ്ക്യകൾക്കും ബംഗ്ലാദേശികൾക്കും ആധാർ: PFI പുതിയ രീതികൾ

Exclusive | മനുഷ്യക്കടത്ത് ബന്ധം: റോഹിങ്ക്യകൾക്കും ബംഗ്ലാദേശികൾക്കും ആധാർ: PFI പുതിയ രീതികൾ

റോഹിങ്ക്യകൾക്കും ബംഗ്ലാദേശികൾക്കും ആധാർ രേഖകൾ ലഭിക്കാൻ മനുഷ്യക്കടത്തുകാരുമായി പിഎഫ്‌ഐ സഹകരിച്ചു പ്രവർത്തിക്കുന്നതായും തുടർന്ന് മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാൻ ഇവരെ എത്തിക്കുന്നതായും വിവിധ അന്വേഷണ ഏജൻസികൾ സംശയിക്കുന്നു

photo- PTI

photo- PTI

 • Last Updated :
 • Share this:
  അരുണിമ

  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലേക്ക് ( Popular Front of India (PFI)) ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി സംഘടന പുതിയ രീതികൾ സ്വീകരിക്കുന്നതായി കണ്ടെത്തൽ. വ്യാജ ആധാർ കാർഡുകളും ഇതിനായി ഉപയോ​ഗിക്കുന്നുണ്ട്. കിഷൻഗഞ്ച്, മധുബാനി, ദർഭണ്ഡ, കതിഹാർ, പൂർണിയ, സുപാൽ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന ബിഹാറിലെ സീമാഞ്ചൽ പ്രദേശത്താണ് ഈ രീതി ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് സിഎൻഎൻ ന്യൂസ് 18 നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

  റോഹിങ്ക്യകൾക്കും ബംഗ്ലാദേശികൾക്കും ആധാർ രേഖകൾ ലഭിക്കാൻ മനുഷ്യക്കടത്തുകാരുമായി പിഎഫ്‌ഐ സഹകരിച്ചു പ്രവർത്തിക്കുന്നതായും തുടർന്ന് മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാൻ ഇവരെ എത്തിക്കുന്നതായും വിവിധ അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ''ഒരു ഇന്ത്യൻ മുസ്ലീം കുടുംബത്തിൽ അവരെ ഉൾപ്പെടുത്തുന്നതായാണ് മനസിലാക്കുന്നത്. കുട്ടിക്കാലത്ത് ഇയാളെ ബന്ധുവിനോപ്പം അയച്ചുവെന്നും ഇപ്പോൾ ഫാമിലോ മറ്റ് ജോലികളിലോ സഹായിക്കാൻ മടങ്ങിയെത്തിയെന്നും അതിനാൽ ആധാർ കാർഡ് വേണമെന്നും പറഞ്ഞ് കുടുംബത്തിലെ മുതിർന്ന അം​​ഗം എത്തും'', ഒരു ഉദ്യോഗസ്ഥൻ സിഎൻഎൻ ന്യൂസ് 18 നോട് പറഞ്ഞു.

  Also Read- NSA | പോപ്പുലർ ഫ്രണ്ട് പോലുള്ള മതഭീകര സംഘടനകൾക്കെതിരെ കടുത്ത നടപടി വേണം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

  അടുത്തിടെ ഭോപ്പാലിൽ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) അംഗങ്ങൾ അറസ്റ്റിലായതോടെയാണ് ഈ ഗൂഢാലോചന പുറത്തറിഞ്ഞത്. "എല്ലാവർക്കും ഒരേ ജനനത്തീയതിയാണ്, ഒരേ ജന്മസ്ഥലവും", ഒരു ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തി. ജെഎംബി ഭീകരരിൽ നിന്ന് കണ്ടെടുത്ത വ്യാജ ആധാർ കാർഡുകൾ, വ്യാജ രേഖകൾ എന്നിവ എങ്ങനെ സംഘടിപ്പിച്ചു എന്ന് കണ്ടെത്താൻ വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

  ബംഗാൾ-ആസാം അതിർത്തിയിൽ കർശനമായ പരിശോധന ഉള്ളതിനാൽ ഇന്ത്യ- നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് പലരും പ്രവേശിക്കുന്നതായി ബിഹാർ പോലീസ് സംശയിക്കുന്നു. അതിര്‍ത്തിപ്രദേശത്ത് അനധികൃത കോളനികളും ഉയർന്നുവന്നിട്ടുണ്ട്. ഹൈവേകൾക്ക് ചുറ്റുമുള്ള ജനവാസമില്ലാത്ത ചില സ്ഥലങ്ങളിൽ അനധികൃത കുടിയേറ്റക്കാർക്ക് താൽകാലിക അഭയം ലഭിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

  Also Read- PFI | 'ഇന്ത്യയെ 2047ഓടെ ഇസ്ലാമിക രാജ്യമാക്കാൻ പോപ്പുലർ ഫ്രണ്ട്:' ബിഹാറിൽ മൂന്ന് പേർ കസ്റ്റഡിയിൽ

  2018 മുതൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ 500 കോടി രൂപ ചെലവിൽ 694 പുതിയ മദ്രസകളും മുസ്ലീം പള്ളികളും നിർമിച്ചതായി പൊലീസ് പറയുന്നു. തുർക്കി, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഈ ഫണ്ട് എത്തിയതെന്നും സംശയിക്കുന്നു.

  വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീൻ, അത്തർ പർവേസ് എന്നിവരെ ഇക്കഴിഞ്ഞ ജൂലൈയിൽ ഉത്തർപ്രദേശ് പോലീസ് പിടി കൂടിയിരുന്നു. ''അവർ (ജലാലുദ്ദീനും പർവേസും) വാളുകളും കത്തികളും എങ്ങനെ ഉപയോഗിക്കണമെന്ന് നാട്ടുകാരെ പഠിപ്പിക്കുകയും വർഗീയ കലാപത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ഇരുവർക്കും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ട്'', പാറ്റ്‌ന പോലീസ് പറഞ്ഞു. ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും ഇംഗ്ലീഷിൽ എഴുതിയ രണ്ട് ലഘുലേഖകൾ കണ്ടെടുത്തതായും പോലീസ് കൂട്ടിച്ചേർത്തു.

  മഹാരാഷ്ട്രയിലെ അമരാവതിയിൽ ഫാർമസിസ്റ്റ് ആയിരുന്ന ഉമേഷ് കോൽഹെയുടെ കൊലപാതകം ഉൾപ്പെടെ രാജ്യത്തുടനീളം നടന്ന നിരവധി കൊലപാതകങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണ്.
  Published by:Rajesh V
  First published: