'വോട്ടിങ് യന്ത്രങ്ങൾ മാറ്റാനോ തിരിമറി നടത്താനോ ഉള്ള തന്ത്രത്തിന്റെ ഭാഗം' ; എക്സിറ്റ് പോൾ ഫലങ്ങൾക്കെതിരെ മമതാ ബാനര്‍ജി

പശ്ചിമബംഗാളിൽ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നുമായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ

news18
Updated: May 19, 2019, 11:23 PM IST
'വോട്ടിങ് യന്ത്രങ്ങൾ മാറ്റാനോ തിരിമറി നടത്താനോ ഉള്ള തന്ത്രത്തിന്റെ ഭാഗം' ; എക്സിറ്റ് പോൾ ഫലങ്ങൾക്കെതിരെ മമതാ ബാനര്‍ജി
മമത ബാനർജി
  • News18
  • Last Updated: May 19, 2019, 11:23 PM IST IST
  • Share this:
കൊല്‍ക്കത്ത: എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലപ്രവചനങ്ങളെ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ മാറ്റാനോ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോൾ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളെന്ന് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കണമെന്നും മമതാ ബാനര്‍ജി കുറിച്ചു.
രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തിൽ വരുമെന്ന് ഭൂരിഭാഗം എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരുന്നു. പശ്ചിമബംഗാളിൽ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നുമായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ. ബംഗാളിൽ എൻഡിഎയ്ക്ക് ഇന്ത്യ ടുഡേ 23 സീറ്റു വരെയും എബിപി ന്യൂസ് 24 സീറ്റ് വരെയും ടൈംസ് നൗ 11 സീറ്റ് വരെയും കിട്ടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എബിപിയുടെയും ഇന്ത്യ ടുഡെയുടെയും സർവേകളിൽ സീറ്റുകളുടെ കാര്യത്തിൽ തൃണമൂൽ കോൺഗ്രസിനൊപ്പമോ അതിലും കൂടുതലോ സീറ്റുകൾ ബിജെപി നേടുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ രണ്ട് സീറ്റുകളിൽ മാത്രമായിരുന്നു ബിജെപിയുടെ ജയം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍