രാജ്യത്തെ ആര് നയിക്കണം എന്ന് ജനങ്ങൾ നിശ്ചയിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാകും. ആറ് ഘട്ടം പൂർത്തിയാക്കിയ തെരഞ്ഞെടുപ്പിൽ ബാക്കിയുള്ള 59 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കൂടി ഇന്ന് അവസാനിക്കുകയാണ്. ഇനി ഫലത്തിനായുള്ള മൂന്ന് ദിവസത്തെ കാത്തിരിപ്പാണ്. അവസാനഘട്ടം കൂടി പൂർത്തിയായ സ്ഥിതിക്ക് എന്താകും അന്തിമ ഫലം എന്നതിലേക്ക് വിരൽചൂണ്ടുന്ന സാധ്യതകളും സൂചനകളുമാണ് ഇന്ന് എക്സിറ്റ് പോളിലൂടെ ന്യൂസ് 18 പുറത്തുവിടുന്നത്.
രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ വിശദമായ വിവരങ്ങൾ ഇന്ന് വെകുന്നേരം മുതൽ ന്യൂസ് 18 പുറത്തുവിടും. തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഘടകങ്ങൾ, സാധ്യതകൾ, തരംഗം തുടങ്ങി എല്ലാ വിഷയവും ചർച്ചയാകും. മെയ് 19 ഞായറാഴ്ച വൈകുന്നേരം നാല് മുതൽ സിഎൻഎൻ-ന്യൂസ് 18ലും news18.comലും എക്സിറ്റ് പോൾ ഫലങ്ങൾ ലഭ്യമാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം രാജ്യത്തെ അവസാനഘട്ട വോട്ടെടുപ്പും പൂർത്തിയാക്കിയതിന് ശേഷമാകും കണക്കുകൾ പുറത്തുവിടുക.
ലോകത്തെ ഏറ്റവും മികച്ച പോൾ ഏജൻസിയായ IPSOS ആയി ചേർന്നാണ് ന്യൂസ് 18 എക്സിറ്റ് പോൾ നടത്തുന്നത്. രാജ്യത്തുടനീളം നടത്തിയ കണക്കെടുപ്പിലൂടെയാണ് പാർട്ടികൾക്കും, സഖ്യകക്ഷികൾക്കും ലഭിക്കാൻ സാധ്യതയുള്ള സീറ്റുകളുടെ എണ്ണം എക്സ്റ്റ് പോളിലൂടെ പ്രവചിക്കുന്നത്.
796 അസംബ്ലി മണ്ഡലങ്ങളിലെ 4776 പോളിങ് സ്റ്റേഷനുകളാണ് എക്സിറ്റ് പോളിനായുള്ള അഭിമുഖത്തിനായി തെരഞ്ഞെടുത്തത്. എല്ലാ പോളിങ് സ്റ്റേഷനുകളിലെയും 25 വോട്ടർമാരെ വീതം തെരഞ്ഞെടുത്താണ് എക്സിറ്റ് പോൾ ഫലങ്ങൾ ശേഖരിച്ചത്. 199 ലോക്സഭ മണ്ഡലങ്ങളില്‍ നിന്നും 1,21,542 വോട്ടർമാർ എക്സിറ്റ് പോളിൽ പങ്കാളികളായി.
മൂന്ന് പേർ ചേർന്നാണ് ഒരു പോളിങ് ബൂത്തിൽ നിന്നും കണക്കുകൾ ശേഖരിച്ചത്. എല്ലാ അഭിമുഖങ്ങളും CAPI(കമ്പ്യൂട്ടർ അസിസ്റ്റഡ് പേഴ്സണൽ ഇന്റർവ്യു) ഉപയോഗിച്ചാണ് നടത്തിയത്. എല്ലാ ചോദ്യങ്ങളും പ്രാദേശിക ഭാഷയിലാണ് എക്സിറ്റ് പോളിൽ പങ്കെടുത്തവർക്ക് നൽകിയത്. വോട്ടെടുപ്പ് ദിനമായ മെയ് 23 വരെ ന്യൂസ് 18 എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Chandrababu Naidu, Congress, Congress President Rahul Gandhi, Election 2019, Election dates 2019, Elections 2019 dates, Elections 2019 schedule, EVM, General elections 2019, Gujarat, Kerala Lok Sabha Elections 2019, Lok Sabha Election 2019, Loksabha election 2019, Narendra modi, Pinarayi vijayan, Rahul gandhi, Verification of VVPAT Slips, അമിത് ഷാ, കോൺഗ്രസ്, തെരഞ്ഞെടുപ്പ് 2019, തെരഞ്ഞെടുപ്പ് പ്രചാരണം, നരേന്ദ്ര മോദി, ബിജെപി, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് 2019