• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മധ്യപ്രദേശ് കോൺഗ്രസിനെന്ന് എബിപി; ഫോട്ടോ ഫിനിഷ് പ്രഖ്യാപിച്ച് മറ്റ് സർവ്വേഫലങ്ങൾ

news18india
Updated: December 7, 2018, 8:02 PM IST
മധ്യപ്രദേശ് കോൺഗ്രസിനെന്ന് എബിപി; ഫോട്ടോ ഫിനിഷ് പ്രഖ്യാപിച്ച് മറ്റ് സർവ്വേഫലങ്ങൾ
news18india
Updated: December 7, 2018, 8:02 PM IST
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരുമ്പോൾ മധ്യപ്രദേശിൽ ഫോട്ടോ ഫിനിഷ്. എ ബി പി സർവ്വേ കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം പ്രഖ്യാപിക്കുമ്പോൾ മറ്റ് എക്സിറ്റ് പോളുകൾ ഒന്നും തന്നെ കൃത്യമായ സാധ്യത ഒരു പാർട്ടിക്കും കൽപിക്കുന്നില്ല. ആകെ 230 സീറ്റുകളുള്ള സംസ്ഥാനത്ത് 116 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. എ ബി പി സർവ്വേ കോൺഗ്രസിന് 126 സീറ്റുകൾ പ്രഖ്യാപിക്കുമ്പോൾ ബി ജെ പിക്ക് 94 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്. ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോൾ ഫലത്തിൽ കോൺഗ്രസിന് 125 സീറ്റുകൾ പ്രഖ്യാപിക്കുന്നു.

മധ്യപ്രദേശ് (ആകെ സീറ്റ് - 230)
(ഭൂരിപക്ഷത്തിനു വേണ്ടത്: 116)
Loading...

ടൈംസ് നൗ - സിഎൻഎക്സ്: ബിജെപി - 126, കോൺഗ്രസ് - 89, മറ്റുള്ളവർ - 6, ബി എസ് പി - 6
ഇന്ത്യാ ടുഡേ - ആക്സിസ്: ബിജെപി: 102-120 , കോൺഗ്രസ് - 104-122, ബി എസ് പി - 1-3 , മറ്റുള്ളവർ 3-8

ജൻ കി ബാത്: ബി ജെ പി - 108-128, കോൺഗ്രസ് - 95-115, മറ്റുള്ളവർ: 7
എബിപി - ലോക്നീതി സി എസ് ഡി എസ്: ബി ജെ പി: 94, കോൺഗ്രസ്+ 126 , മറ്റുള്ളവർ: 10
ന്യൂസ് നേത: ബിജെപി: 106, കോൺഗ്രസ്: 112, മറ്റുള്ളവർ: 12
എ ബി പി: ബി ജെ പി - 94, കോൺഗ്രസ് - 126, മറ്റുള്ളവർ - 10
ടുഡേയ്സ് ചാണക്യ: ബി ജെ പി - 103, കോൺഗ്രസ് - 125, മറ്റുള്ളവർ - 2

എ ബി പി, ടുഡേയ്സ് ചാണക്യ സർവ്വേ ഫലങ്ങൾ സത്യമായാൽ അധികാരത്തിലിരിക്കുന്ന ബി ജെ പിക്ക് അത് വൻ തിരിച്ചടിയാകും. തെരഞ്ഞെടുപ്പ് സമയത്തു തന്നെ നിരവധി ആരോപണങ്ങൾ ബി ജെ പിക്ക് എതിരെ ഉയർന്നിരുന്നു. ജനവിധിയെ അട്ടിമറിക്കാൻ ബി ജെ പി ഗൂഢാലോചന നടത്തിയെന്ന് ആയിരുന്നു കോൺഗ്രസിന്‍റെ ആരോപണം.

മഹാസഖ്യം പരാജയപ്പെടും: തെലങ്കാന കെസിആർ തന്നെ ഭരിക്കുമെന്ന് എക്സിറ്റ് പോൾ

രാജസ്ഥാനിൽ കോൺഗ്രസിന് അധികാരം നൽകി എക്സിറ്റ് പോൾ

ഭോപ്പാലിൽ ഇ വി എം മെഷീനുകളും വിവിപാറ്റ് മെഷീനുകളും സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിനു പുറത്ത് സ്ഥാപിച്ചിരുന്ന കാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ഒന്നരമണിക്കൂർ തടസപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഖുറൈ നിയമസഭാ മണ്ഡലത്തിൽ ഇ വി എം മെഷീനുകൾ സംശയാസ്പദമായ സാഹചര്യത്തിൽ സാഗറിലെ ജില്ലാ ആസ്ഥാനത്ത് എത്തിക്കാൻ മണിക്കൂറുകളോളം വൈകിയെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍