• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാജസ്ഥാനിൽ കോൺഗ്രസിന് അധികാരം നൽകി എക്സിറ്റ് പോൾ

news18india
Updated: December 7, 2018, 7:00 PM IST
രാജസ്ഥാനിൽ  കോൺഗ്രസിന് അധികാരം നൽകി എക്സിറ്റ് പോൾ
news18india
Updated: December 7, 2018, 7:00 PM IST
ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സാധ്യത കൽപിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് വിവിധ ഏജൻസികൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്.

രാജസ്ഥാനിൽ കോൺഗ്രസിന് തന്നെയാണ് സാധ്യത കൽപിക്കുന്നത്. ടൈംസ് നൗ - സിഎൻഎക്സ്, ഇന്ത്യാ ടുഡേ - ആക്സിസ്, ന്യൂസ് എക്സ് - നേത എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് ഭൂരിപക്ഷം ഉറപ്പിച്ചു പറയുന്നു.

രാജസ്ഥാൻ (ആകെ സീറ്റ് - 200)
Loading...

ടൈംസ് നൗ - സിഎൻഎക്സ്: ബി ജെ പി - 85, കോൺഗ്രസ് - 105, മറ്റുള്ളവർ - 7, ബി എസ് പി - 2
ഇന്ത്യാ ടുഡേ - ആക്സിസ്: ബി ജെ പി: 55-72, കോൺഗ്രസ്: 119-141, മറ്റുള്ളവർ: 4-11

ന്യൂസ് എക്സ് - നേത: ബി ജെ പി - 80, കോൺഗ്രസ് - 112, മറ്റുള്ളവർ - 7

ഛത്തിസ്ഗഡ് (ആകെ സീറ്റ് - 90)

ടൈംസ് നൗ - സിഎൻഎക്സ്: ബിജെപി: 46, കോൺഗ്രസ്: 35, ബി എസ് പി+ 7, മറ്റുള്ളവർ: 2
സീ വോട്ടർ : ബിജെപി: 35-42, കോൺഗ്രസ്: 42-50, ബി എസ് പി+ 3 -7
ന്യൂസ് നേഷൻ: ബി ജെ പി: 38-42, കോൺഗ്രസ് - 40-44, ബി എസ് പി+ 4-8, മറ്റുള്ളവർ: 0-4
ന്യൂസ് എക്സ് നേത എക്സിറ്റ് പോൾ: ബി ജെ പി -43, കോൺഗ്രസ് - 40, മറ്റുള്ളവർ - 7
ന്യൂസ് 24: ബി ജെ പി: 36-42, കോൺഗ്രസ്: 45-51, ജെ സി സി-ബി എസ് പി: 0, മറ്റുള്ളവർ: 4-8
ഇന്ത്യാ ടുഡേ - ആക്സിസ്: ബിജെപി: 21-31, കോൺഗ്രസ്: 55- 65, ജെ സി സി- ബി എസ് പി: 4-8

ഛത്തിസ്ഗഡിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ കോൺഗ്രസിനാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. സീ വോട്ടർ, ന്യൂസ് നേഷൻ, ന്യൂസ് 24, ഇന്ത്യാ ടുഡേ - ആക്സിസ് എന്നിവർ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസിനാണ് ഛത്തിസ്ഗഡിൽ സാധ്യത കൽപിക്കുന്നത്.

എക്സിറ്റ് പോൾ: മധ്യപ്രദേശിൽ ബിജെപി; രാജസ്ഥാനിൽ കോൺഗ്രസ്


 
First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍