Breaking: ഉന്നാവ് ബലാത്സംഗ കേസ്: BJP മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് ജീവപര്യന്തം ജയിൽ

25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും കോടതി. ഡൽഹി തീസ്ഹസാരി കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

News18 Malayalam | news18-malayalam
Updated: December 20, 2019, 2:38 PM IST
Breaking: ഉന്നാവ് ബലാത്സംഗ കേസ്: BJP മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് ജീവപര്യന്തം ജയിൽ
കുൽദീപ് സിംഗ് സെൻഗാർ
  • Share this:
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി പുറത്താക്കിയ മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് ജീവപര്യന്തം ജയിൽ. 25 ലക്ഷം രൂപ സെന്‍ഗാറിൽ നിന്ന് പിഴയായി ഇടാക്കാനും ഡല്‍ഹി പ്രത്യേക കോടതി വിധിച്ചു. സെൻഗാറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി നേരത്തെ വിലയിരുത്തിയിരുന്നു. ഡൽഹി തീസ്ഹസാരി കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കൂട്ടുപ്രതി ശശി സിംഗിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു.

2018 ഏപ്രിലിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉന്നാവ് പെൺകുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് കൂട്ടബലാത്സംഗം രാജ്യമറിഞ്ഞത്. ബിജെപി കുൽദീപ് സിംഗ് സെൻഗാറിനും കൂട്ടുപ്രതികൾക്കുമെതിരെ 2017 ഓഗസ്റ്റിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാതെ ആട്ടിയോടിക്കുന്നുവെന്ന് പെൺകുട്ടി പറഞ്ഞത് രാജ്യത്തെ ഞെട്ടിച്ചു. വൻ രാഷ്ട്രീയ കോളിളക്കമുണ്ടായതോടെ കേസ് സിബിഐ ഏറ്റെടുത്തു. ബിജെപി എംഎൽഎയും കൂട്ടുപ്രതികളും അറസ്റ്റിലായി. ഇതിനിടെ, പെൺകുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാനും ശ്രമം നടന്നു.

Also Read- SHOCKING | കളിക്കുന്നതിനിടെ ഒൻപതുകാരൻ കഴുത്തിൽ കയർ കുരുങ്ങി മരിച്ചു

മാസങ്ങൾ നീണ്ട വിദഗ്ധ ചികിത്സക്കൊടുവിലാണ് പെൺകുട്ടി സാധാരണ നിലയിലേക്കെത്തിയത്. സുരക്ഷ വേണമെന്ന പെൺകുട്ടിയുടെ കത്ത് കണക്കിലെടുത്ത സുപ്രിംകോടതി, വിചാരണ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബർ രണ്ടിനാണ് അവസാനിച്ചത്. ഇതിനിടെ, ഡൽഹി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താൽക്കാലിക കോടതിയിൽ ഇരയുടെ മൊഴി രേഖപ്പെടുത്തി.
Published by: Rajesh V
First published: December 20, 2019, 2:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading