നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; തമിഴ്‌നാട് സർക്കാറിനോട് വിദഗ്ധ സമിതി

  വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; തമിഴ്‌നാട് സർക്കാറിനോട് വിദഗ്ധ സമിതി

  തമിഴ്നാട്ടില്‍ സെപ്റ്റംബര്‍ 1 മുതല്‍ കോളേജുകളും, മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് സ്‌കൂളുകളും തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്

  ക്ലാസ്സ്മുറികൾ സാനിറ്റൈസ് ചെയ്യുന്നു

  ക്ലാസ്സ്മുറികൾ സാനിറ്റൈസ് ചെയ്യുന്നു

  • Share this:
   തമിഴ്നാട്ടില്‍ സെപ്റ്റംബര്‍ 1 മുതല്‍ കോളേജുകളും, മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് സ്‌കൂളുകളും തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപക, ഇതര ജീവനക്കാരുടെയും വൈകാരികവും മാനസികവുമായ ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിദഗ്ദ്ധ കമ്മറ്റി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇതിനകം തന്നെ സ്‌കൂളുകളുടെയും കോളേജുകളുടെയും മാനേജ്മെന്റുകള്‍ക്കും, അധ്യാപകര്‍ക്കും, സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

   വിദ്യാര്‍ത്ഥികളുടെ മാനസിക ക്ഷേമം നോക്കുന്നതിന് പ്രഗത്ഭരായ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെ സഹായം തേടാന്‍ സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഓണ്‍ലൈന്‍ പഠനത്തിലും സര്‍വേയിലും വിദ്യാര്‍ത്ഥികള്‍, ഉത്കണ്ഠയും വിഷാദവും ഉള്‍പ്പെടെയുള്ള വൈകാരിക വൈകല്യങ്ങളുമായി പോരാടുന്നതായി കണ്ടെത്തിയിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി നേരിടുകയും ആക്രമണാത്മക പെരുമാറ്റം കാണിക്കുകയും ചെയ്തു.

   ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ നിന്നുള്ള ചൈല്‍ഡ് സൈക്കോളജിസ്റ്റും ഇപ്പോള്‍ മധുരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. സുജാത മുത്തുസ്വാമി വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞതിങ്ങനെയാണ്, “സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ആദ്യം കുട്ടികളുടെ മാനസിക ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അനിയന്ത്രിതമായ പെരുമാറ്റം കാണിച്ചതിനെ തുടര്‍ന്ന് ധാരാളം വിദ്യാര്‍ത്ഥികളെ അവരുടെ മാതാപിതാക്കള്‍ എന്റെ അടുത്ത് കൊണ്ടുവരുന്നുണ്ട്. അവരില്‍ ചിലര്‍ അമിതമായി ഉത്കണ്ഠപ്പെടുന്നവരും, മറ്റുചിലര്‍ വിഷാദത്തിലാണെന്നുമാണ് എനിക്ക് മനസ്സിലായ്ത്. കുറച്ചുപേര്‍ ഒരു കാരണവുമില്ലാതെ വ്യാകുലരാക്കുന്നുമുണ്ട്. അതിനാല്‍ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പരീക്ഷകളില്‍ മികച്ച പ്രകടനം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനേക്കാള്‍ പ്രധാനമാണ്.”   കൗണ്‍സിലര്‍മാരുടെ അഭിപ്രായത്തില്‍, പല വിദ്യാര്‍ത്ഥികളും സ്‌കൂളുകളിലേക്ക് മടങ്ങുന്നതില്‍ പരിഭ്രാന്തരാണ്. മുതിര്‍ന്നവരാകാന്‍ തയ്യാറെടുക്കുന്ന അവരില്‍ പലരും അവരുടെ കൗമാരത്തിന്റെ ശാരീരികവും വൈകാരികവുമായ മാറ്റങ്ങള്‍ നേരിടുകയാണ്. ഐഎഎന്‍എസിനോട് സംസാരിച്ച ശ്രീനികേതന്‍ ഗ്രൂപ്പ് സ്‌കൂളുകളിലെ സ്റ്റുഡന്റ് കൗണ്‍സിലര്‍ ജെ. അളഗേശ്വരി പ്രതികരിച്ചതിങ്ങനെയാണ്, “വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ സ്ഥിരപ്പെടാന്‍ കുറച്ച് സമയമെടുക്കുമെന്ന് ഞങ്ങള്‍ക്കറിയാം. വിദ്യാര്‍ത്ഥികള്‍ക്ക് അതിനായി സമയം നല്‍കുന്നതിന് ഞങ്ങള്‍ അധ്യാപകരെ ബോധവത്കരിച്ചിട്ടുണ്ട്. ഒപ്പം അവര്‍ സ്‌കൂള്‍ ദിനചര്യയിലാണെന്ന് ഉറപ്പുവരുത്താനുമുള്ള ബോധവത്കരണവും നടത്തും.”ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിച്ചേരാനുള്ള സംവിധാനങ്ങള്‍ പല സ്വകാര്യ സ്‌കൂളുകളിലും ഉണ്ടായിരുന്നു. ഉത്കണ്ഠയും വിഷാദവും ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പതിവായി കൗണ്‍സിലിംഗ് നടത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉത്കണ്ഠ, വിഷാദം അല്ലെങ്കില്‍ ആക്രമണാത്മക പെരുമാറ്റം കാണിക്കുകയാണെങ്കില്‍ അവരെ പിന്തുണയ്ക്കാനും സഹായിക്കാനും സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പ്രൊഫഷണല്‍ മാനസികാരോഗ്യ കൗണ്‍സിലര്‍മാരെയും ക്രമീകരിച്ചിട്ടുണ്ട്."

   കോവിഡ് -19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ മൂലം, വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തി ക്ലാസുകളില്‍ പങ്കെടുത്തിട്ട് വളരെക്കാലമായി. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം കാരണം, ഈ വര്‍ഷത്തിലും ആദ്യത്തെ രണ്ട് മാസം ഒഴികെ ബാക്കിയുള്ള പ്രവൃത്തി ദിനങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നിരുന്നു.
   Published by:user_57
   First published:
   )}