നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടണം; തമിഴ്നാടിന് ശുപാർശയുമായി വിദഗ്ധ സമിതി

  ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടണം; തമിഴ്നാടിന് ശുപാർശയുമായി വിദഗ്ധ സമിതി

  കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് ഇത്തരത്തിലൊരു ശുപാർശ നൽകിയിരിക്കുന്നത്.

  lockdown

  lockdown

  • Share this:
   ചെന്നൈ: തമിഴ്‌നാട്ടില്‍ ഏപ്രില്‍ 14 ന് ശേഷം രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിദഗ്ദ്ധ സമിതിയുടെ ശുപാർശ. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് ഇത്തരത്തിലൊരു ശുപാർശ നൽകിയിരിക്കുന്നത്.

   കോവിഡ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളെക്കുറിച്ച് നിര്‍ദേശിക്കാന്‍ രൂപീകരിച്ച 19 അംഗ വിദഗ്ദ്ധ സമിതിയാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിക്ക് റിപ്പോർട്ട് നൽകിയത്.

   ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിനായി പളനിസ്വാമി കാത്തിരിക്കുകയാണ്. തമിഴ്നാട് മന്ത്രിസഭ ശനിയാഴ്ച വൈകീട്ട് 5 ന് യോഗം ചേര്‍ന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

   സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പളനിസ്വാമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.
   You may also like:'ബ്രിട്ടണിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
   [NEWS]
   ഇന്ദ്രജിത്തിന്റെ തലമുടിയിൽ പരീക്ഷണം നടത്തി മക്കൾ; 'പിള്ളേര് ചതിച്ചല്ലോ പിള്ളേച്ചാ' എന്ന് ആരാധകന്റെ കമന്റ്
   [PHOTO]
   ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി [NEWS]

   പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് ഏപ്രില്‍ 14 ന് ശേഷം 14 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി വിദഗ്ദ്ധ സമിതിയെ പ്രതിനിധീകരിച്ച് ഡോ. പ്രഭ്ദീപ് കൗര്‍ പറഞ്ഞു. വൈറസിനെ നേരിടാന്‍ ഇതുവരെ തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ മികച്ചതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
   Published by:Gowthamy GG
   First published:
   )}