നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; രണ്ട് മരണം

  മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; രണ്ട് മരണം

  വ്യാഴാഴ്ച പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

  Explosion

  Explosion

  • Last Updated :
  • Share this:
   മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

   പുലർച്ചെ 2.30 ഓടെയാണ് മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഖോപോളി നഗരത്തിലെ സജ്ഗാവ് വ്യാവസായിക മേഖലയിലെ ഫാക്ടറിയിൽ സ്‌ഫോടനവും തുടർന്ന് തീപിടുത്തവും ഉണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

   Also Read ബിലീവേഴ്‌സ് ചര്‍ച്ച്‌ ആസ്ഥാനത്ത് ആദായനികുതി വകുപ്പ് റെയ്ഡ്; കാറിന്‍റെ ഡിക്കിയിൽ നിന്നും അരക്കോടിയിലധികം രൂപ പിടിച്ചെ‌ടുത്തു

   ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖോപോളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിശമന സേനയും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
   Published by:user_49
   First published: