• HOME
  • »
  • NEWS
  • »
  • india
  • »
  • കോവിഡ് വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

കോവിഡ് വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കാനഡയിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ഇന്ത്യ നിര്‍ത്തിയതായി നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് വിശദീകരണവുമായാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ലോകത്തെ 80ല്‍ അധികം രാജ്യങ്ങളിലേക്ക് ഇതുവരെ വാക്‌സിന്‍ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിലേക്ക് 64.4 ദശലക്ഷം ഡോസ് വാക്‌സിനുകളും കോവാക്‌സിലൂടെ 18.2 ദശലക്ഷം ഡോസ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുന്ന അന്തരാഷ്ട്ര പദ്ധതിയായ കോവ്‌സിലൂടെയും വിതരണം ചെയ്‌തെന്ന് അദ്ദേഹം വ്യക്തമാക്കി.

    സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കാനഡയിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ഇന്ത്യ നിര്‍ത്തിയതായി നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിന് വിശദീകരണവുമായാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ സ്വന്തം ആവശ്യത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജ്യം തീരുമാനിച്ചതിന്റെ ഭാഗമായാണ് കാനഡയിലേക്കുള്ള വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചതിന്റെ കാരണമായി പറയുന്നത്.

    ജനുവരി 20നാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ആരംഭിച്ചത് ഇതുവരെ 75 രാജ്യങ്ങളിലായി 60 ദശലക്ഷത്തിലധികം ഡോസ് വാക്‌സിനാണ് ഇന്ത്യ വിതരണം ചെയ്തത്. അതേസമയം രാജ്യത്ത് ഏപ്രില്‍ ഒന്നുമുതല്‍ വാക്‌സിനേഷന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകൡ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

    Also Read 'കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്; ഞാൻ വല്ലതുമൊക്കെ പറയും, അറിയാമല്ലോ..’: എം.എം മണി

    പ്രതിദിന കോവിഡ് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. നേരത്തെ അമേരിക്കയെ ആയിരുന്നു രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ബ്രസീലാണുള്ളത്. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 91,097 കോവിഡ് കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്ത്യയില്‍ 24 മണിക്കുറിനിടെ 81,466 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയതത്. അമേരിക്കയില്‍ വ്യഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 77,718 കേസുകളാണ്.

    കഴിഞ്ഞ മൂന്നാഴ്ചകളിലായി ഇന്ത്യയില്‍ കോവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത് ജനുവരി 30നാണ്. അന്നു മുതല്‍ 1,23,03,131 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ ജനുവരി 22നായിരുന്നു ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ചത് 30,538,427 പേര്‍ക്കായിരുന്നു. എന്നാല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്.

    അതേസമയം കോവിഡ് മരണങ്ങളുടെ കണക്കില്‍ നാലാം സ്ഥാനാത്തായിരുന്നു ഇന്ത്യ. രാജ്യത്തെ ആറു സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവര്‍ 83.16 ശതമാനമാണ്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യത്തെ സജീവ കേസുകളില്‍ 77.91 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് സജീവ കോവിഡ് കേസുകളില്‍ 6,14,696 ആയി വര്‍ധിച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: